/kalakaumudi/media/media_files/2025/06/29/air-india-mumbai-chennai-2025-06-29-10-40-35.png)
ന്യൂഡല്‍ഹി: മുംബൈയില്‍നിന്ന് ചെന്നൈയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ക്യാബിനില്‍ പുകയുടെ മണം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തരമായി ഇറക്കി.വിമാനം സുരക്ഷിതമായി മുംബൈയില്‍ തിരിച്ചിറക്കിയതായും യാത്രക്കാര്‍ക്കു മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.അപ്രതീക്ഷിത തടസ്സം കാരണം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാന്‍ ഗ്രൗണ്ട് സ്റ്റാഫ് എല്ലാവിധ പിന്തുണയും നല്‍കിയെന്നും അധികൃതര്‍ വ്യക്തമാക്കി.എഐ 639 വിമാനം രാത്രി 11:50നാണ് മുംബൈയില്‍നിന്ന് പുറപ്പെട്ടത്.ഏകദേശം 45 മിനിറ്റ് പറന്നതിനു ശേഷം സാങ്കേതിക തകരാര്‍ കാരണം വിമാനം മുംബൈയിലേക്കു തിരിച്ചു പറക്കുകയാണെന്ന് പൈലറ്റ് പറഞ്ഞതായി ഒരു യാത്രക്കാരന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.രാത്രി 12:47ന് വിമാനം നിലത്തിറക്കി.