/kalakaumudi/media/media_files/2025/07/01/air-india-fall-2025-07-01-16-52-03.png)
ഡല്‍ഹി : അഹമ്മദാബാദ് വിമാനാപകടത്തിനു ദിവസങ്ങള്‍ക്കുശേഷം എയര്‍ ഇന്ത്യയുടെ ഡല്‍ഹി-വിയന്ന വിമാനം പറന്നുയര്‍ന്നയുടന്‍ 900 അടി താഴ്ചയിലേക്ക് വീണതായി റിപ്പോര്‍ട്ട്.അപകടത്തില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.സംഭവം കഴിയുന്നത് വരെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും ജോലിയില്‍നിന്നു മാറ്റി.ജൂണ്‍ 14നായിരുന്നു സംഭവം നടന്നത്.ജൂണ്‍ 14 ന് പുലര്‍ച്ചെ 2:56ന് ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന എഐ187 ബോയിങ് 777 വിമാനം പെട്ടെന്ന് 900 അടി താഴ്ചയിലേക്ക് വന്നെന്നാണ് റിപ്പോര്‍ട്ട്.പൈലറ്റുമാര്‍ വേണ്ട നടപടി സ്വീകരിച്ച് സുരക്ഷിതമായി യാത്രതുടര്‍ന്നെന്നും എയര്‍ ഇന്ത്യ അറിയിച്ചു.പെട്ടെന്ന് താഴ്ചയിലേക്ക് വീണെങ്കിലും വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനായി.പിന്നെ ഒമ്പത് മണിക്കൂര്‍ യാത്രയ്ക്കുശേഷം വിയന്നയില്‍ സുരക്ഷിതമായി വിമാനമിറക്കി.വിമാനത്തിലെ റെക്കോര്‍ഡറുകളില്‍നിന്ന് വിശദാംശങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ പൈലറ്റുമാരെ ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്.