മുംബൈയില്‍ ലാന്‍ഡിങ്ങിനിടെ തെന്നിമാറി എയര്‍ ഇന്ത്യ വിമാനം

എയര്‍ ഇന്ത്യയുടെ എഐ 2755 എ430 എന്ന വിമാനമാണ് കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ തെന്നിമാറിയത്. ലാന്‍ഡ് ചെയ്യുന്നതിനിടെ മൂന്നു ടയറുകള്‍ തകര്‍ന്നതായും വിമാനത്തിന്റെ എന്‍ജിനു കേടുപാടുകള്‍ സംഭവിച്ചതായും സൂചനയുണ്ട്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്

author-image
Biju
New Update
AIR

മുംബൈ: കൊച്ചിയില്‍നിന്നു മുംബൈയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി. എയര്‍ ഇന്ത്യയുടെ എഐ 2755 എ430 എന്ന വിമാനമാണ് കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ തെന്നിമാറിയത്. ലാന്‍ഡ് ചെയ്യുന്നതിനിടെ മൂന്നു ടയറുകള്‍ തകര്‍ന്നതായും വിമാനത്തിന്റെ എന്‍ജിനു കേടുപാടുകള്‍ സംഭവിച്ചതായും സൂചനയുണ്ട്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. 

'' ജൂലൈ 21ന് കൊച്ചിയില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എഐ2844 വിമാനം കനത്ത മഴയെ തുടര്‍ന്ന് ലാന്‍ഡിങ്ങിനിടെ തെന്നിമാറി. വിമാനം സുരക്ഷിതമായി ടെര്‍മിനല്‍ ഗേറ്റിലേക്ക് എത്തിക്കാന്‍ സാധിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വിമാനം പരിശോധിക്കുകയാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങള്‍ക്ക് പ്രധാനം'', എയര്‍ ഇന്ത്യ അറിയിച്ചു.