ആകാശ പാതകളിൽ കുതിക്കാൻ 100 എയർബസ് വിമാനങ്ങൾക്ക് കൂടി ഓർഡർ നൽകി എയർ ഇന്ത്യ

പുതിയ 100 എയർബസ് വിമാനങ്ങൾക്ക് കൂടി ഓർഡർ നൽകി എയർ ഇന്ത്യ.എ 350, എ 320,എ 321 നിയോ തുടങ്ങിയ വിമാനങ്ങൾക്കാണ് എയർ ഇന്ത്യ ഓർഡർ നൽകിയിരിക്കുന്നത്.

author-image
Subi
New Update
air

ന്യൂഡൽഹി:പുതിയ 100 എയർബസ് വിമാനങ്ങൾക്ക് കൂടി ഓർഡർ നൽകി എയർ ഇന്ത്യ. 350, 320, 321 നിയോ തുടങ്ങിയ വിമാനങ്ങൾക്കാണ് എയർ ഇന്ത്യ ഓർഡർ നൽകിയിരിക്കുന്നത്.കഴിഞ്ഞ വർഷം ഓർഡർ ചെയ്ത 470 എയർബസ്, ബോയിങ് വിമാനങ്ങൾക്കു പുറമെയാണ് പുതുതായി 100 എയർബസ് വിമാനങ്ങൾക്ക് ഓർഡർ നൽകിയിരിക്കുന്നത്.സുഖകരമായ ദീർഘദൂര അന്താരാഷ്ട്ര യാത്രകൾ പ്രധാനം ചെയ്യാൻ

350 വിമാനങ്ങൾക്കു കഴിയും. 320 വിമാനങ്ങൾ പ്രധാനമായും ആഭ്യന്തര ഹ്രസ്വദൂര സർവീസുകൾക്കാണ് ഉപയോഗിക്കുന്നത്.

 

വൈഡ് ബോഡി വിമാനമായ 350 പത്തെണ്ണവും,നാരോ ബോഡി വിമാനങ്ങളായ 320 കുടുംബത്തിൽപെട്ട 90 വിമാനങ്ങളുമാണ് പുതിതായി വാങ്ങുന്നത്. എയർ ഇന്ത്യ എയർസിന് ഓർഡർ നൽകി മൊത്തം വിമാനങ്ങളുടെ എണ്ണം ഇതോടെ 350 ആയി ഉയർന്നു. നേരത്ത 40 350 വിമാനങ്ങളും 320 കുടുംബത്തിൽപെട്ട 210 വിമാനങ്ങളും ഉൾപ്പെടെ 250 എയർബസ് വിമാനങ്ങൾക്ക് എയർ ഇന്ത്യ ഓർഡർ നൽകിയിട്ടുണ്ട്.2023 ബോയിങിനൊപ്പം ഓർഡർ ചെയ്ത വിമാനങ്ങളിൽ 185 വിമാനങ്ങൾ ഡെലിവറി ചെയ്യാനുണ്ട്.

 

റോൾസ് റോയ്‌സ് എക്സ്. ഡബ്ല്യൂ. ബി എൻജിനുകൾ കരുത്തേകുന്ന എയർബസ് 350 വിമാനം ഉപയോഗിച്ച് സർവീസ് നടത്തുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണ് എയർ ഇന്ത്യ.ലോകത്തിന്റെ മറ്റുഭാഗങ്ങളെ അപേക്ഷിച്ചു യാത്രക്കാരുടെ വളർച്ച ഇവിടെ കൂടുതലാണ്, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നു ആഗ്രഹിക്കുന്ന യുവ തലമുറയും ആഗോളതലത്തിൽ വർധിച്ചു വരികയാണ്.അതുകൊണ്ട് തന്നെ ഇന്ത്യയുടെ സാഹചര്യങ്ങൾ വിപുലീകരിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. അധിക 100 എയർബസ് വിമാനങ്ങൾ എയർ ഇന്ത്യയെ കൂടുതൽ വളർച്ചയുടെ പാതയിൽ എത്തിക്കാനും ഇന്ത്യയെ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും ബന്ധിപ്പിക്കുന്ന ഒരു ലോകോത്തര വിമാന കമ്പനിയായി ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ ദൗത്യത്തിന് സംഭാവന നൽകാനും സഹായിക്കുമെന്ന് ടാറ്റ സൺസിന്റെയും എയർ ഇന്ത്യയുടെയും ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ പറഞ്ഞു.

Tata Sons Chairman air india