ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുളളില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിന്റെ മിക്ക ഭാഗങ്ങളും കത്തിയമര്‍ന്നു. കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പറന്നുയര്‍ന്ന് ഒരുമിനിറ്റിനുള്ളില്‍ ജനവാസ മേഖലയിലേക്കാണ് വിമാനം തകര്‍ന്നുവീണത്. 625 അടി ഉയര്‍ത്തില്‍വെച്ചാണ് സിഗ്‌നല്‍ നഷ്ടമായതെന്ന് ഫ്‌ലൈറ്റ് റഡാര്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു.ജനവാസമേഖലയായ മേഘാനി പ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്.ദീര്‍ഘദൂര യാത്രയ്ക്കായി വിമാനത്തില്‍ വലിയ അളവില്‍ ഇന്ധനം നിറച്ചിരുന്നത് അപകടത്തെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിന്റെയും തീപിടുത്തത്തിന്റെയും ആഘാതം കൂട്ടി.അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തിലേക്കായിരുന്നു വിമാനം പുറപ്പെട്ടത്.ഷെഡ്യൂള്‍ ചെയ്ത സമയത്തിന് അല്‍പം വൈകിയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ടേക്ക് ഓഫിന് ക്ലിയറന്‍സ് നല്‍കിയ 9 മിനിറ്റിന് ശേഷമാണ് വിമാനം തകര്‍ന്നത്.വിമാനം തകര്‍ന്ന് വീണ് 30 പേര്‍ മരിച്ചതില്‍ ഒരു മലയാളി ഉള്‍പ്പെട്ടിട്ടുണെന്നാണ് വിവരം.
പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുളളില്‍ തകര്‍ന്ന വീണ് എയര്‍ ഇന്ത്യ ; മരണം 30
വിമാനത്തിന്റെ മിക്ക ഭാഗങ്ങളും കത്തിയമര്‍ന്നു. കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പറന്നുയര്‍ന്ന് ഒരുമിനിറ്റിനുള്ളില്‍ ജനവാസ മേഖലയിലേക്കാണ് വിമാനം തകര്‍ന്നുവീണത്.
New Update