വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ആഘോഷം മുതിര്‍ന്ന നാല് ഉദ്യോഗസ്ഥരെ പുറത്താക്കി എയര്‍ ഇന്ത്യ

ജൂണ്‍ 20 നാണ് വീഡിയോ ദൃശ്യങ്ങള്‍ക്ക് ആസ്പദമായ ആഘോഷം നടന്നത്.

author-image
Sneha SB
New Update
DANCE PARTY CONTROVERSY

ഡല്‍ഹി : അഹമ്മദാബാദ് വിമാനാപകടം നടന്നതിന് ദിവസങ്ങള്‍ക്കുള്ളില്‍ എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ 'എഐസാറ്റ്‌സിലെ' ജീവനക്കാര്‍ ഗുരുഗ്രാമിലെ ഓഫിസില്‍ പാര്‍ട്ടി സംഘടിപ്പിച്ചു. സംഭവത്തില്‍ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കി.ജോലിസ്ഥലത്ത് ജീവനക്കാര്‍പാര്‍ട്ടിയാഘോഷിക്കുന്നതിന്റെയും പാട്ടിന് ചുവട് വക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു,ഇതിന് പിന്നാലെയാണ് നടപടി.എഐസാറ്റ്‌സില്‍ ടാറ്റയ്ക്കും സാറ്റ്‌സ് ലിമിറ്റഡ് കമ്പനിക്കും 50% വീതം ഓഹരിയാണുള്ളത്.സംഭവത്തില്‍ ഐസാറ്റ്‌സ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.ജൂണ്‍ 20 നാണ് വീഡിയോ ദൃശ്യങ്ങള്‍ക്ക് ആസ്പദമായ ആഘോഷം നടന്നത്.

ജൂണ്‍ 12നാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരുമായിപോയ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണത്.ജനവാസമേഘലയായ മേഘാനിനഗറിലാണ് വിമാനം തകര്‍ന്നു വീണത്.ദുരന്തത്തില്‍ നിരവധിപേരാണ് മരിച്ചത്.

 

air india plane crash