കൊല്‍ക്കത്ത :സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കൊല്‍ക്കത്ത വഴി മുംബൈയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതിനെ തുടര്‍ന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ ഇറക്കി. വിമാനത്തിന്റെ ഇടത് എഞ്ചിനാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്.സാന്‍ ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ നിന്ന് ഷെഡ്യൂള്‍ പ്രകാരം എയര്‍ ഇന്ത്യ വിമാനം AI180 പുറപ്പെട്ട്, പുലര്‍ച്ചെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇടത് എഞ്ചിനില്‍ സാങ്കേതിക തകരാര്‍ സംഭവിച്ചത്.സുരക്ഷമാനിച്ച് പുലര്‍ച്ചെ 5:20 ന്, എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്ന് പുറത്തിറക്കി.
അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം എഐ-171 പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ചുകയറി അഞ്ച് ദിവസത്തിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ 230 യാത്രക്കാരും 10 ക്യാബിന്‍ ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരും ഉള്‍പ്പെടെ 242 പേര്‍ ഉണ്ടായിരുന്നു. ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍ രമേശ് ഒഴികെ എല്ലാവരും മരിച്ചിരുന്നു.