എയര്‍ ഇന്ത്യ സമരം തീര്‍ന്നു: ചര്‍ച്ച വിജയം

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ എച്ച് ആര്‍ മേധാവിയാണ് കമ്പനിയെ പ്രതിനിധികരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഡല്‍ഹി ദ്വാരകയിലെ ലേബര്‍ ഓഫീസില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ ചര്‍ച്ചയില്‍ വൈകിട്ടോടെയാണ് തീരുമാനം

author-image
Sruthi
New Update
air india express

Air india strike is over

Listen to this article
0.75x 1x 1.5x
00:00 / 00:00

എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മില്‍ ഡല്‍ഹി ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച വിജയം. പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യം യൂണിയന്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. ഈ ആവശ്യം അടക്കം അംഗീകരിച്ചാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് ഇരു പക്ഷവും എത്തിയത്.എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ എച്ച് ആര്‍ മേധാവിയാണ് കമ്പനിയെ പ്രതിനിധികരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഡല്‍ഹി ദ്വാരകയിലെ ലേബര്‍ ഓഫീസില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ ചര്‍ച്ചയില്‍ വൈകിട്ടോടെയാണ് തീരുമാനം. സമരത്തിനു ശേഷം പിരിച്ചു വിട്ട 30 ജീവനക്കാരെ തിരികെ എടുക്കണമെന്ന ആവശ്യം ശക്തമാക്കി സമരത്തിന് നേതൃത്വം നല്‍കുന്ന യൂണിയന്‍ ചര്‍ച്ചയില്‍ നിലപാടെടുത്തു. സിഇഒ യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ അതൃപ്തി യൂണിയന്‍ അറിയിച്ചു.

 

air india express