മഹാരാഷ്ട്രയിലെ  അമരാവതിയിൽ  ഫ്ലയിംഗ് സ്കൂൾ തുടങ്ങാൻ എയർ ഇന്ത്യ

പ്രതിവർഷം 180 പൈലറ്റുമാർക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.മാത്രമല്ല എയർ ഇന്ത്യ ഏവിയേഷൻ അക്കാദമിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഫ്ലയിങ് സ്കൂളിനായി 3- സിം​ഗിൾ എഞ്ചിൽ വിമാനങ്ങളും 4 മൾട്ടി എഞ്ചിൽ വിമാനങ്ങളുമാകും ക്രമീകരിക്കുക.

author-image
Greeshma Rakesh
Updated On
New Update
dfdggg

air india to start own flying school in maharashtra

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി:  മഹാരാഷ്ട്രയിലെ അമരാവതിയിൽ ഒരു ഫ്ലയിങ് സ്കൂൾ ആരംഭിക്കാൻ എയർ ഇന്ത്യ.പൈലറ്റ് ക്ഷാമം പരിഹരിക്കുന്നതിനായാണ് എയർ ഇന്ത്യയുടെ പുതിയ നീക്കം.ഇതുവഴി പ്രതിവർഷം 180 പൈലറ്റുമാർക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.മാത്രമല്ല എയർ ഇന്ത്യ ഏവിയേഷൻ അക്കാദമിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഫ്ലയിങ് സ്കൂളിനായി 3- സിം​ഗിൾ എഞ്ചിൽ വിമാനങ്ങളും 4 മൾട്ടി എഞ്ചിൽ വിമാനങ്ങളുമാകും ക്രമീകരിക്കുക.

ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, മുഴുവൻ സമയവും  പരിശീലനം നടത്താൻ സാധിക്കുന്ന രീതിയിലാണ് ക്രമീകരണം.എല്ലാ പരിശീലന പരിപാടികളും പൂർത്തിയാക്കിയ ശേഷം എയർ ഇന്ത്യയുടെ കോക്പിറ്റുകളിലേക്ക്  കടക്കാം.രാജ്യത്തെ പരിശീലനത്തിൻ്റെ ഗുണനിലവാരം ഉയർത്താനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ആറ് സിമുലേറ്ററുകളുള്ള എയർബസിൻ്റെയും യുഎസ് ആസ്ഥാനമായുള്ള എൽ3 ഹാരിസിൻ്റെയും പങ്കാളിത്തത്തോടെ എയർലൈൻ ഗുരുഗ്രാമിൽ സ്വന്തം പരിശീലന കേന്ദ്രം സ്ഥാപിച്ചു. ഒപ്പം, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ മറ്റ് എയർലൈനുകൾക്കും ഇന്ത്യയിലും വിദേശത്തുമുള്ള സ്വതന്ത്ര ഫ്ലൈറ്റ് സ്കൂളുകളുമായി അഫിലിയേറ്റ് ചെയ്ത ബ്രാൻഡഡ് പരിശീലന പരിപാടികളുണ്ട്. 

പൈലറ്റുമാർക്ക് ലൈസൻസ് ലഭിക്കുന്നതിന് പ്രാഥമിക പരിശീലനത്തിന് വിധേയരാകേണ്ടതുണ്ട്, എന്നാൽ എയർബസ് A320 അല്ലെങ്കിൽ ബോയിംഗ് 737 പോലുള്ള വിമാനങ്ങൾക്ക് ടൈപ്പ്-റേറ്റഡ് പരിശീലനവും ആവശ്യമായ ലൈസൻസ് അംഗീകാരങ്ങളും ആവശ്യമാണ്. കൂടാതെ, പൈലറ്റിന് ആവശ്യമായ ലൈസൻസ് എൻഡോഴ്‌സ്‌മെൻ്റുകൾ ഉണ്ടെന്ന് ഉറപ്പാക്കാൻ വർഷം തോറും ആവർത്തിച്ചുള്ള പരിശീലനം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയിൽ വാണിജ്യ പൈലറ്റ് പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കിടയിലാണ് എയർ ഇന്ത്യയുടെ ഫ്ലയിങ്  സ്കൂളിന്റെ വരവ്. 

 

maharashtra flying school air india