/kalakaumudi/media/media_files/2026/01/21/indigo-2026-01-21-13-42-24.jpg)
ന്യൂഡൽഹി: ഫെബ്രുവരി 10 മുതൽ പുതിയ ഡ്യൂട്ടി ചട്ടം നടപ്പാക്കുന്നതിന് ആവശ്യമായ പൈലറ്റുമാരുണ്ടെന്ന് ഇൻഡിഗോ.
കഴിഞ്ഞ മാസത്തെ വ്യോമപ്രതിസന്ധിക്കുപിന്നാലെ അടുത്ത മാസം 10 വരെയാണ് പൈലറ്റ് ഡ്യൂട്ടി ചട്ടത്തിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ ഇളവു നൽകിയിരിക്കുന്നത്.
2280 ക്യാപ്റ്റൻമാരാണ് ചട്ടപ്രകാരം വേണ്ടതെങ്കിൽ അടുത്ത മാസം മുതൽ 2400 ക്യാപ്റ്റൻമാരുണ്ടാകുമെന്ന് ഇൻഡിഗോ അറിയിച്ചു.
2050 ഫസ്റ്റ് ഓഫീസർമാർ വേണ്ടയിടത്ത് 2240 പേരുണ്ടെന്നും ചൂണ്ടിക്കാട്ടി.
അതുകൊണ്ട് അടുത്ത മാസം മുതൽ ഫൈ്‌ളറ്റ് റദ്ദാക്കലുകളുണ്ടാകില്ലെന്നും കമ്പനി പറഞ്ഞു.
വ്യോമപ്രതിസന്ധിയുടെ തുടർച്ചയായി 22.2 കോടി രൂപയാണ് ഇൻഡിഗോയ്ക്കു ഡിജിസിഎ പിഴയിട്ടത്.
ഫെബ്രുവരി 10 വരെ ഇൻഡിഗോയുടെ 10% സർവീസുകളും വെട്ടിക്കുറച്ചിരുന്നു. പൈലറ്റ് ഡ്യൂട്ടി പാലിക്കുന്നതോടെ ഇതു പുന:സ്ഥാപിച്ചേക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
