വിമാന ടിക്കറ്റ് നിരക്കുകൾ എല്ലാകാലത്തും നിയന്ത്രിക്കാൻ കഴിയില്ല ;വ്യോമയാന മന്ത്രി

സീസൺ അനുസരിച്ച് ടിക്കറ്റ് ഡിമാൻഡിലുണ്ടാകുന്ന മാറ്റം നിരക്ക് പരിധി നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി വ്യക്തമാക്കി.വിമാനക്കമ്പനികൾ ഉത്സവ സീസണുകളിൽ ടിക്കറ്റ് നിരക്കുകൾ ഉയർത്തുന്നതിനെതിരെ ഉയരുന്ന ആശങ്കകൾക്കിടയിലാണ് മന്ത്രിയുടെ പ്രതികരണം.  

author-image
Devina
New Update
ram mohan

ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കുകൾ എല്ലാ കാലത്തും നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് കഴിയില്ലെന്ന് വ്യോമയാന മന്ത്രി രാം മോഹൻ നായിഡു.

ഇൻഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ലോക്‌സഭയിൽ ആണ് മന്ത്രിയുടെ പ്രതികരണം.

സീസൺ അനുസരിച്ച് ടിക്കറ്റ് ഡിമാൻഡിലുണ്ടാകുന്ന മാറ്റം നിരക്ക് പരിധി നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി വ്യക്തമാക്കി.

 വിമാനക്കമ്പനികൾ ഉത്സവ സീസണുകളിൽ ടിക്കറ്റ് നിരക്കുകൾ ഉയർത്തുന്നതിനെതിരെ ഉയരുന്ന ആശങ്കകൾക്കിടയിലാണ് മന്ത്രിയുടെ പ്രതികരണം.

വ്യോമയാന മേഖലയിൽ 'അസാധാരണ സാഹചര്യങ്ങൾ' ഉണ്ടാകുമ്പോൾ ഇടപെടാനും നിരക്കുകൾ നിയന്ത്രിക്കാനും കേന്ദ്ര സർക്കാരിന് അധികാരമുണ്ട്.

 കോവിഡ് -19 പാൻഡെമിക്, മഹാകുംഭമേള, പഹൽഗാം ആക്രമണം, ഇൻഡിഗോ പ്രതിസന്ധി തുടങ്ങിയ സാഹചര്യത്തിൽ ഈ അധികാരം കേന്ദ്രം പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, എല്ലാകാലത്തും നിരക്ക് നിയന്ത്രിക്കാൻ സർക്കാരിന് കഴിയില്ലെന്നും മന്ത്രി അറിയിച്ചു.