എയ്റോ ഇന്ത്യ 2025 ന് തുടക്കം

വെള്ളിയാഴ്ച വരെയാണ് ബംഗളൂരുവില്‍ എയ്റോ ഇന്ത്യ നടക്കുക. പരിപാടിയുടെ ആദ്യ മൂന്ന് ദിവസങ്ങള്‍ ബിസിനസ് ദിവസങ്ങള്‍ ആയിരിക്കും. 13,14 തിയതികളിലാണ് പ്രദര്‍ശനം കാണാന്‍ ആളുകള്‍ക്ക് അനുമതിയുള്ളത്.

author-image
Biju
New Update
jhg

thejus aircraft

ബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ എയ്റോ ഷോ ആയ ' എയ്റോ ഇന്ത്യയ്ക്ക്' ബംഗളൂരുവില്‍ തുടക്കം. ഇന്ത്യന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിംഗ്, കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി എന്നിവര്‍ ചേര്‍ന്ന് ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റ് ആയ തേജസ് വിമാനം പറത്തിക്കൊണ്ടായിരുന്നു പരിപാടിയ്ക്ക് തുടക്കമിട്ടത്. എയ്റോ ഇന്ത്യയുടെ 15ാമത് എഡിഷനാണ് ബംഗളൂരുവില്‍ നടക്കുന്നത്.

യെലഹങ്കയിലെ വ്യോമതാവളത്തിലാണ് പരിപാടി. ഇവിടെ നിന്നാണ് ഇരു സേനാ മേധാവിമാരും യുദ്ധവിമാനം പറപ്പിച്ചത്. ആദ്യമായിട്ടാണ് ഇരു സേനാ മേധാവിമാരും ഒന്നിച്ച് യുദ്ധ വിമാനത്തില്‍ യാത്ര ചെയ്യുന്നത് എന്ന സവിശേഷതയും ഇത്തവണത്തെ എയ്റോ ഇന്ത്യയ്ക്ക് ഉണ്ട്. വ്യോമസേന മേധാവിയ്ക്കൊപ്പം യുദ്ധവിമാനത്തില്‍ സഞ്ചരിച്ച നിമിഷങ്ങള്‍ തനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് ജനറല്‍ ദ്വിവേദി പ്രതികരിച്ചു.

തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍ ആയിരുന്നു കഴിഞ്ഞു പോയത് എന്ന് ദ്വിവേദി പറഞ്ഞു. തന്റെ കോഴ്സ് മേറ്റ് ആയിരുന്നു എയര്‍ ചീഫ് മാര്‍ഷല്‍. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ഞങ്ങള്‍ ഇരുവരും ഒരുമിച്ച് ആയിരുന്നു. എന്നാല്‍ അടുപ്പം ഉണ്ടായിരുന്നില്ല. നേരത്തെ തന്നെ അദ്ദേഹവുമായി അടുക്കാന്‍ അവസരം ലഭിച്ചിരുന്നുവെങ്കില്‍ താനും വ്യോമസേന തിരഞ്ഞെടുക്കുമായിരുന്നു. വ്യോമസേനയില്‍ ചേര്‍ന്നിരുന്നുവെങ്കില്‍ യുദ്ധവിമാനം പറത്തുന്ന ഒരു പൈലറ്റാകുമായിരുന്നു.

ഇന്ന് മുതല്‍ എയര്‍ ചീഫ് മാര്‍ഷല്‍ തന്റെ ഗുരുവാണ്. കാരണം ആകാശത്ത് പറക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ അദ്ദേഹം പഠിപ്പിച്ചുതന്നു. ഇത്തരത്തില്‍ ഒരു അനുഭവം പകര്‍ന്ന് തനത്തിന് വ്യോമസേനയ്ക്ക് നന്ദി പറയുന്നുവെന്നും ദ്വിവേദി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധവിമാനം ആണ് തേജസ്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡാണ് ഈ വിമാനം നിര്‍മ്മിച്ചത്. ഉദ്ഘാടനത്തിനായി തേജസ് തന്നെ തിരഞ്ഞെടുത്തതിലൂടെ പ്രതിരോധ രംഗത്തെ ഭാരതത്തിന്റെ കരുത്താണ് ലോകത്തിന് മുന്‍പില്‍ വിളിച്ചോതിയത്.

വെള്ളിയാഴ്ച വരെയാണ് ബംഗളൂരുവില്‍ എയ്റോ ഇന്ത്യ നടക്കുക. പരിപാടിയുടെ ആദ്യ മൂന്ന് ദിവസങ്ങള്‍ ബിസിനസ് ദിവസങ്ങള്‍ ആയിരിക്കും. 13,14 തിയതികളിലാണ് പ്രദര്‍ശനം കാണാന്‍ ആളുകള്‍ക്ക് അനുമതിയുള്ളത്.

പരിപാടിയുടെ ഭാഗമായി ഒരു ആമുഖ സെഷന്‍, ഉദ്ഘാടന പരിപാടി, പ്രതിരോധ മന്ത്രിമാരുടെ കോണ്‍ക്ലേവ്, സിഇഒമാരുടെ റൗണ്ട് ടേബിള്‍, മന്ഥന്‍ സ്റ്റാര്‍ട്ട്-അപ്പ് ഇവന്റ്, എയര്‍ ഷോകള്‍, ഇന്ത്യ പവലിയന്‍ ഉള്‍പ്പെടുന്ന ഒരു വലിയ പ്രദര്‍ശന ഏരിയ, എയ്‌റോസ്‌പേസ് കമ്പനികളുടെ വ്യാപാര മേള എന്നിവ ഉള്‍പ്പെടുന്നു.