ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിലെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണ് മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷംരൂപ സഹായധനം നല്‍കും.പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷംരൂപ വീതവും നല്‍കുമെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച വ്യോമയാനവകുപ്പു മന്ത്രി രാം മോഹന്‍ നായിഡു കിഞ്ചാരാപു അറിയിച്ചു.വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഒരാള്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.അപകടത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ വിമാനത്താവളങ്ങളിലും കര്‍ശന പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. അപകടത്തിന് വഴിതെളിച്ച സാങ്കേതിക കാരണങ്ങള്‍ അന്വേഷണത്തിന് ശേഷമേ കണ്ടെത്താനാകൂവെന്നും മന്ത്രി വ്യക്തമാക്കി.
വിമാനത്താവള അപകടം: 20 ലക്ഷം നല്‍കും
പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷംരൂപ വീതവും നല്‍കുമെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച വ്യോമയാനവകുപ്പു മന്ത്രി രാം മോഹന്‍ നായിഡു കിഞ്ചാരാപു അറിയിച്ചു.വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
New Update
00:00/ 00:00