ഡൽഹിയിലെ അപകടത്തെ തുടർന്ന് രാജ്യത്തെ എല്ലാ വിമാനത്താലളത്തിലും സുരക്ഷ പരിശോധിക്കാൻ കേന്ദ്രം

എല്ലാ വിമാനത്താവളങ്ങളിൽ നിന്നും മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

author-image
Anagha Rajeev
New Update
s
Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡൽഹി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന നടത്തുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു. ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിലെ ഒന്നാം ടെർമിനലിൽ മേൽക്കൂര തകർന്ന് ഒരാൾ മരണപ്പെട്ട സംഭവത്തിനെ തുടർന്നാണ് ഈ ​തീരുമാനം.

എല്ലാ വിമാനത്താവളങ്ങളിൽ നിന്നും മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വെള്ളിയാഴ്ചയാണ് കനത്ത മഴയിൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിലെ മേൽക്കൂര തകർന്നുവീണ് ടാക്സി ഡ്രൈവർ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

airport safety