രാജ്‌കോട്ട് വിമാനത്താവളത്തിന് പുറത്തുള്ള മേൽക്കൂര തകർന്നുവീണു; ഒരാൾ മരിച്ചു

കനത്ത മഴയെ തുടർന്ന് രാജ്‌കോട്ട് വിമാനത്താവളത്തിന് പുറത്തുള്ള മേൽക്കൂര തകർന്നുവീണു. ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

ഗാഡിന​ഗർ: ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നുവീണ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പ് മറ്റൊരു ദുരന്തം കൂടി. കനത്ത മഴയെ തുടർന്ന് രാജ്‌കോട്ട് വിമാനത്താവളത്തിന് പുറത്തുള്ള മേൽക്കൂര തകർന്നുവീണു. ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കനത്ത മഴയെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൻ്റെ പഴയ ഡിപ്പാർച്ചർ ഫോർകോർട്ടിലെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നതായി വിമാനത്താവളത്തിൻ്റെ ഔദ്യോഗിക പ്രസ്താവനയിലാണ് അറിയിച്ചത്. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായവും വൈദ്യസഹായവും നൽകുന്നതിന് വേണ്ടി എമർജൻസി ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ട്. അപകടത്തെ തുടർന്ന് ടെർമിനൽ ഒന്നിൽ നിന്നുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷാ നടപടിയുടെ ഭാഗമായി ചെക്ക്-ഇൻ കൗണ്ടറുകൾ അടച്ചിട്ടു. 

rajkot airport