1000 കോടിയുടെ ബിനാമി കേസില്‍ അജിത് പവാറിന് ക്ലീന്‍ചിറ്റ്

മുന്നുവര്‍ഷം മുമ്പ് ആദായനികുതി വകുപ്പ് 1000 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയ കേസിലാണ് ക്ലീന്‍ചിറ്റ് ലഭിച്ചത്. അജിത് പവാറിനെതിരായ ആദായനികുതി വകുപ്പിന്റെ ആരോപണങ്ങള്‍ ട്രൈബ്യൂണല്‍ തള്ളി

author-image
Prana
New Update
ajit pawar

ബിനാമി ഇടപാടുകേസില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും കുടുംബത്തിനും ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ക്ലീന്‍ചിറ്റ്. മുന്നുവര്‍ഷം മുമ്പ് ആദായനികുതി വകുപ്പ് 1000 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയ കേസിലാണ് ക്ലീന്‍ചിറ്റ് ലഭിച്ചത്. അജിത് പവാറിനെതിരായ ആദായനികുതി വകുപ്പിന്റെ ആരോപണങ്ങള്‍ ട്രൈബ്യൂണല്‍ തള്ളി.
2021 ഒക്ടോബര്‍ ഏഴിനാണ് അജിത്തുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ കണ്ടെടുത്ത രേഖകളില്‍ പൊരുത്തക്കേടുണ്ടെന്ന് ആരോപിച്ചായിരുന്നു കേസെടുത്തത്. ഹാജരാക്കിയ രേഖകളില്‍ ബിനാമി ആരോപണം തെളിയിക്കുന്ന ഒന്നുമില്ലെന്നാണ് ട്രൈബ്യൂണലിന്റെ കണ്ടെത്തല്‍.
സത്താറയിലെ പഞ്ചസാര ഫാക്ടറി, മുംബൈയിലെ ഓഫീസ് കെട്ടിടം, ഡല്‍ഹിയിലെ ഫ്ളാറ്റ്, ഗോവയിലെ റിസോര്‍ട്ട്, മഹാരാഷ്ട്രയിലെ 27 ഇടത്തായുള്ള ഭൂവകകള്‍ എന്നിവയായിരുന്നു കണ്ടുകെട്ടിയത്. ബിനാമി സ്വത്ത് നിരോധന നിയമപ്രകാരമായിരുന്നു നടപടി. അജിത് പവാര്‍, സഹോദരിമാര്‍, ബന്ധുക്കള്‍, അടുത്ത സുഹൃത്തുക്കള്‍ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയിരുന്നത്.

 

ajit pawar