/kalakaumudi/media/media_files/2026/02/11/rohi-2026-02-11-14-38-15.jpg)
മുംബൈ: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത്പവാർ മരിച്ച വിമാനാപകടം അട്ടിമറിയാണെന്ന് ബന്ധുവും എൻസിപി ശരദ്പവാർ വിഭാഗം എംഎൽഎയുമായ രോഹിത് പവാർ ആരോപിച്ചു.
ജനുവരി 28 ന് ബാരാമതിയിൽ ലാൻഡ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. തലേന്ന് മന്ത്രിസഭായോഗം കഴിഞ്ഞ് റോഡം മാർഗ്ഗം പൂണെയിലേക്കു പുറപ്പെടാനിരുന്ന അജിത് വിദർഭയിലെ ഒരു നേതാവ് ഫയലുമായി എത്തിയതോടെ യാത്ര 28 ലേക്കു മാറ്റുകയായിരുന്നുവെന്ന് രോഹിത് പറഞ്ഞു.
രാവിലെ 7 നക്ക പുറപ്പെടാനാണ് നിശ്ചയിച്ചതെങ്കിലും 8.10 നാണ് യാത്ര തുടങ്ങിയത്. പൈലറ്റുകൾ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതോടെ പകരം രണ്ടുപേർ എത്തി.
അവർ കുരുക്കിൽപ്പെടാതെ എങ്ങനെയെത്തി യെന്നും രോഹിത് ചോദിച്ചു. പൈലറ്റ് സുമിത് കപൂർ യാത്രയ്ക്കിടെ അധികം സംസാരിച്ചിട്ടില്ലെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
സുരക്ഷിതമായ റൺവേ 29 ഉണ്ടായിരുന്നിട്ടും അപകടസാധ്യത കൂടുതലുള്ള റൺവേ 11 തിരഞ്ഞെടുത്തതിനെക്കുറിച്ച് അന്വേഷിക്കണം ക്യാപ്റ്റൻ മദ്യപാനത്തിന്റെ പേരിൽ മൂന്നുവർഷം സസ്‌പെൻഡ് ചെയ്യപ്പെട്ടയാളാണ്.
വിമാനക്കമ്പനി ഉടമകളായ വി.എസ്ആർ വെഞ്ച്വേഴ്‌സിന്റെയും ഹാൻഡ്‌ലിങ് കമ്പനിയായ ആരോയുടെയും പ്രവർത്തനം സംശയനിഴലിലാണ്.
നിയമവിരുദ്ധമായി അധികം ഇന്ധനടാങ്ക് ഉണ്ടായിരുന്നോയെന്നു പരിശോധിക്കാൻ മുൻ ലാൻഡിങ്ങുകളുടെ സിസിടിവി ദൃശ്യം ലഭ്യമാക്കണം.
അപകടം അട്ടിമറിയല്ലെന്ന് അജിത്തിന്റെ പിതൃസഹോദരൻ ശരദ്പവാർ നേരത്തെ പ്രകടിപ്പിച്ച അഭിപ്രായമാണ്അദ്ദേഹത്തിന്റെ സഹോദരന്റെ കൊച്ചുമകനായ രോഹിത് പവാർ തിരുത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
