യോഗി ആദിത്യനാഥിന്റെ ‘അപ്പു, പപ്പു, ടപ്പു’ പരിഹാസ പരാമര്‍ശത്തിന് മറുപടിയുമായി അഖിലേഷ് യാദവ്

അഖിലേഷ് യാദവ് ,തേജസ്വി യാദവ് ,രാഹുൽഗാന്ധി എന്നിവരെ ഉന്നം വെച്ചായിരുന്നു യോഗി അപ്പു ,പപ്പു, ടപ്പു’  എന്നിങ്ങനെ പറഞ്ഞത് .ഇത് സോഷ്യൽ മീഡിയയിൽ വളരെയധികം വിവാദമായിരുന്നു

author-image
Devina
New Update
akhileshhhh

ലക്നൗ :ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ്  ‘അപ്പു, പപ്പു, ടപ്പു’  എന്ന് പരിഹാസരൂപേണയുള്ള പരാമർശം നടത്തിയതിനെതിരെ  മറുപടിയുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി .

ഒരു കൂട്ടം കുരങ്ങന്മാർക്കൊപ്പം അദ്ദേഹം ഇരുന്നാൽ അദ്ദേഹത്തെ ആർക്കും തിരിച്ചറിയാനാകില്ലെന്നാണ് അഖിലേഷ് പറഞ്ഞത് .

ബീഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മുസാഫർപൂരിൽ നടത്തിയ റാലിക്കിടയിൽ ആണ് യോഗി ഇത്തരത്തിലുള്ള പരാമർശം നടത്തിയത് .

അഖിലേഷ് യാദവ് ,തേജസ്വി യാദവ് ,രാഹുൽഗാന്ധി എന്നിവരെ ഉന്നം വെച്ചായിരുന്നു യോഗി അപ്പു ,പപ്പു, ടപ്പു’  എന്നിങ്ങനെ പറഞ്ഞത് .

ഇത് സോഷ്യൽ മീഡിയയിൽ വളരെയധികം വിവാദമായിരുന്നു .നിങ്ങൾക്കറിയാമായിരിക്കും, തിന്മ സംസാരിക്കുകയും കേൾക്കുകയും ചെയ്യാത്ത ഗാന്ധിജിയുടെ മൂന്ന് കുരങ്ങന്മാരേക്കുറിച്ച്. എന്നാൽ, ഇവിടെയുള്ള മൂന്ന്  കുരങ്ങന്മാർ അപ്പു, പപ്പു, ടപ്പു (അഖിലേഷ്, രാഹുൽ, തേജസ്വി എന്നിവരെ ലക്ഷ്യമാക്കി നടത്തിയ പരാമർശം) എന്നിവർ ബിഹാറിലെ ജനങ്ങളോട് കള്ളംപറയാനും  ഇവിടെ ജംഗിൾരാജ് തിരിച്ചുകൊണ്ടുവരാനുമാണ് ശ്രമിക്കുന്നതെന്ന് യോഗി പറഞ്ഞു.

ഇതിനെതിരെയാണ് 
അഖിലേഷ് മറുപടിയുമായി എത്തിയത്.ഗാന്ധിജിയുടെ മൂന്ന് കുരങ്ങന്മാരെ ബിജെപി ഓർമിക്കുന്നതെന്ന് പ്രധാനപ്പെട്ട വിഷയങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ്.

ഒരുകൂട്ടം കുരങ്ങന്മാർക്കൊപ്പം അദ്ദേഹത്തെ ഇരുത്തിയാൽ നിങ്ങൾക്കോ എനിക്കോ അദ്ദേഹത്തെ തിരിച്ചറിയാനാകില്ല എന്നതാണ് സത്യം, അഖിലേഷ് പറഞ്ഞു.