എല്ലാ സീറ്റിലും സമാജ് വാദി പാര്‍ട്ടി ജയിച്ചാലും വോട്ടിങ് മെഷീനെ വിശ്വസിക്കില്ലെന്ന് അഖിലേഷ് യാദവ്

“മാതൃക പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ചിലര്‍ക്ക് അനുകൂലമായി പെരുമാറി. അതേപ്പറ്റി ഞാന്‍ വിശദമാക്കുന്നില്ല. ആ സ്ഥാപനത്തിനെതിരെയും ചില സമയത്ത് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു,’

author-image
Anagha Rajeev
New Update
AKHILESH
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റിലും തന്റെ പാര്‍ട്ടി വിജയിച്ചാലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ വിശ്വസിക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. ഇന്‍ഡി സഖ്യം അധികാരത്തിലെത്തിയാല്‍ ഇവിഎമ്മുകള്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

“മാതൃക പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ചിലര്‍ക്ക് അനുകൂലമായി പെരുമാറി. അതേപ്പറ്റി ഞാന്‍ വിശദമാക്കുന്നില്ല. ആ സ്ഥാപനത്തിനെതിരെയും ചില സമയത്ത് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു,’’ അഖിലേഷ് യാദവ് പറഞ്ഞു. ‘‘ഇവിഎമ്മുകളെ ഞാനൊരിക്കലും വിശ്വസിക്കില്ല. യുപിയിലെ 80 സീറ്റിലും ഞങ്ങളുടെ പാര്‍ട്ടി വിജയിച്ചാലും ഇവിഎമ്മുകളെ വിശ്വസിക്കാന്‍ ഞാന്‍ തയ്യാറല്ല,’’ അദ്ദേഹം പറഞ്ഞു.

ഇവിഎമ്മുകളെപ്പറ്റിയുള്ള പ്രശ്‌നം അവസാനിച്ചിട്ടില്ലെന്നും ഈ വിഷയത്തില്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.

akhilesh yadavan