ശ്രദ്ധേയമായി ബോംബെ കേരളീയ സമാജത്തിന്റെ അക്ഷരശ്ലോക സദസ്‌

മുതിർന്നവർക്കൊപ്പം യുവനിരയും മാറ്റുരച്ച മത്സര പരിപാടി ആവേശത്തിരകളുയർത്തി അരങ്ങു തകർത്തപ്പോൾ അക്ഷരാർത്ഥത്തിൽ അക്ഷരമാമാങ്കം തന്നെയായി

author-image
Honey V G
Updated On
New Update
mumbai

ശ്രദ്ധേയമായി ബോംബെ കേരളീയ സമാജത്തിന്റെ അക്ഷരശ്ലോക സദസ്‌ മുംബൈ:ബോംബെ കേരളീയ സമാജം നടത്തിയ അക്ഷരശ്ലോക സദസ് മത്സരം അവതരണം കൊണ്ടും നിലവാരം കൊണ്ടും മികച്ചതായി. മുതിർന്നവർക്കൊപ്പം യുവനിരയും മാറ്റുരച്ച മത്സര പരിപാടി ആവേശത്തിരകളുയർത്തി അരങ്ങു തകർത്തപ്പോൾ അക്ഷരാർത്ഥത്തിൽ അക്ഷരമാമാങ്കം തന്നെയായി. ഷീല എസ്സ് മേനോൻ,സുമാരാമചന്ദ്രൻ.ശങ്കരി രാമനാഥൻ, ശരണ്യ കൃഷ്ണകുമാർ, കുമാരി വിജയൻ, രമ്യാദേവി മോഹൻ,മിസ്സ്‌ . അഞ്ജലി കേശവൻ, കെ വി നാരായണൻകുട്ടി, ശ്രീ .സി ഉണ്ണികൃഷ്ണൻ, അശോക മേനോൻ,വി പുരുഷോത്തമൻ നായർ. ഗോപി മേനോൻ,ഐ എൻ എൻ നമ്പൂതിരി വാരിയർ അഡ്വ.ഗിരീഷ് ജെ മേനോൻ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തവർ. ഉച്ചകഴിഞ്ഞു നടന്ന ഏകാക്ഷര മത്സരത്തിൽ സുമ രാമചന്ദ്രൻ ഒന്നാം സ്ഥാനവും സി. ഉണ്ണികൃഷ്ണൻ ഷീല.എസ്. മേനോൻ എന്നിവർ രണ്ടും മൂന്നുംസ്ഥാനവും കരസ്ഥമാക്കി. പങ്കെടുത്തവർക്കും വിജയികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം പരിപാടി വൻ വിജയമാക്കാൻ സഹായിച്ച എല്ലാവർക്കും സമാജം നന്ദിയും അറിയിക്കുകയുണ്ടായി.

Mumbai City