ഡൽഹി സ്‌ഫോടനക്കേസിൽ അൽ ഫലാഹ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദീഖി അറസ്റ്റിൽ

സർവകലാശാലയുടെ സ്ഥാപക ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ ഒന്നിലധികം നിക്ഷേപ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

author-image
Devina
New Update
al falah university

ന്യൂഡൽഹി: ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വാർത്തയിൽ ഇടം പിടിച്ച അൽ ഫലാഹ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദീഖി അറസ്റ്റിലായത്.

ഇഡി റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്.സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ചാവേറായ ഡോക്ടർ ഉമർ നബിയുടെയും ഫരീദാബാദിൽ അറസ്റ്റിലായ മുസമിലിന്റെയും അൽ ഫലാഹ് യൂണിവേഴ്സിറ്റിയിലെ മുറികളിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ വലിയ സ്‌ഫോടന പരമ്പരയാണ് ആസൂത്രണം ചെയ്തതെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.

സർവകലാശാലയുടെ സ്ഥാപക ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ ഒന്നിലധികം നിക്ഷേപ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതിന് പിന്നാലെയാണ് ജാവേദ് അഹമ്മദും അറസ്റ്റിലാവുന്നത്.