രാജ്യം ആദരിക്കുക എന്നതിനേക്കാള്‍ വലിയ ആദരമില്ല: മമ്മൂട്ടി

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍, ജസ്റ്റിസ് കെ.ടി. തോമസ്, ജന്മഭൂമി സ്ഥാപക പത്രാധിപര്‍ പി. നാരായണന്‍ എന്നിവരാണ് പദ്മവിഭൂഷണ്‍ നേടിയ മലയാളികള്‍

author-image
Biju
New Update
mamm4

തിരുവനന്തപുരം: പത്മഭൂഷണ്‍ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് നടന്‍ മമ്മൂട്ടി. രാജ്യം ആദരിക്കുക എന്നതിനേക്കാള്‍ വലിയൊരു ആദരമില്ലെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി. 

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാനാണ് മമ്മൂട്ടി തിരുവനന്തപുരത്തെത്തിയത്. മമ്മൂട്ടിയെ കൂടാതെ വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്. അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍, ജസ്റ്റിസ് കെ.ടി. തോമസ്, ജന്മഭൂമി സ്ഥാപക പത്രാധിപര്‍ പി. നാരായണന്‍ എന്നിവരാണ് പത്മവിഭൂഷണ്‍ നേടിയ മലയാളികള്‍.

mammootty