ന്യൂഡല്‍ഹി: ഈമാസം 24, 25 തീയതികളില്‍ പ്രഖ്യാപിച്ച അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. ബേങ്ക് യൂണിയനുകളും ഇന്ത്യന്‍ ബേങ്ക് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ചീഫ് ലേബര്‍ കമ്മീഷണര്‍ അനുരഞ്ജന ചര്‍ച്ച വിളിച്ചു.തുടര്‍ ചര്‍ച്ച ഏപ്രില്‍ മൂന്നാം വാരം നടക്കും.
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിങ് മേഖലയില്‍ പഞ്ചദിന പ്രവൃത്തിവാരം നടപ്പാക്കുക, പുറംകരാര്‍ ജോലിസമ്പ്രദായവും അന്യായമായ തൊഴില്‍രീതികളും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചാണ് സംയുക്ത ബാങ്ക് പണിമുടക്ക്.