/kalakaumudi/media/media_files/2025/05/11/iQVpmQcCuswqfpJnVywL.jpg)
പനാജി:ഓൾ ഇന്ത്യ ക്രിയേറ്റീവ് വുമൺ അഞ്ചാം സംസ്ഥാനതല സമ്മേളനം ഗോവയിലെ പനാജി തിയേറ്ററിൽ വെച്ച് മെയ് 10 ന് ആരംഭിച്ചു. മേയ് 11 വരെ സമ്മേളനം നടക്കും. ഇന്ത്യയിലും പുറത്തുമുള്ള വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച ഒരു കൂട്ടം വനിതകളാണ് ഇതിലെ അംഗങ്ങൾ. കവിയരങ്ങും കഥയരണ്ടും വിവിധതരം കലാപരിപാടികളോടും കൂടിയാണ് പത്താം തിയ്യതി ഉച്ചതിരിഞ്ഞ് പരിപാടി തുടങ്ങിയത്.ഇതിന് ചുക്കാൻ പിടിക്കുന്നത് പ്രസിഡണ്ട് രാജേശ്വരിയും ഗോവ സെക്രട്ടറി പ്രീത പിയുമാണ്.കൂടാതെ എഴുത്തുകാരുടെ പുസ്തകങ്ങൾ മേയ് 12 ന് പ്രകാശനം ചെയ്യപ്പെടുന്നു. മുംബൈയിൽ നിന്നും കൃഷ്ണേന്ദു, മായാദത്ത്, ജ്യോതി നമ്പ്യാർ,തുളസി മണിയാർ, അമ്പിളി കൃഷ്ണകുമാർ, രേഖ എന്നിവർ സമ്മേളനത്തിനായി എത്തിച്ചേർന്നിട്ടുണ്ട് ഓൾ ഇന്ത്യ ക്രിയേറ്റീവ് വുമണിന്റെ ആറാം സംസ്ഥാന സമ്മേളനം മഹാരാഷ്ട്രയിൽ വച്ചായിരിക്കും