/kalakaumudi/media/media_files/2025/07/04/eid-gaah-2025-07-04-17-04-56.png)
ഡല്‍ഹി : ഉത്തര്‍ പ്രദേശിലെ മഥുരയിലെ കൃഷ്ണ ജന്മഭൂമി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുപ്രധാനമായ വിധിയുമായി അലഹാബാദ് ഹൈക്കോടതി.ഷാഹി മസ്ജിദ് തര്‍ക്കഭൂമിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തളളിയത്.ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.ഷാഹി ഈദ് ഗാഹ് പളളിയെ കോടതി രേഖകളിലും തുടര്‍ നടപടികളിലും തര്‍ക്ക ഭൂമിയാക്കി മാറ്റണമെന്ന അപേക്ഷ എ 44 പ്രകാരം ആവശ്യപ്പെട്ടിരുന്നു.ശ്രീകൃഷ്ണ ഭൂമിക്ക് സമീപമുളള ഈദ് ഗാഹ് പളളിയുടെ ഭൂമികയ്യേറ്റം സംബന്ധിച്ച കേസിന്റെ ഭാഗമായിരുന്നു ഹര്‍ജി.ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ മഹേന്ദ്ര പ്രതാപ് സിംഗാണ് ഹര്‍ജി സമര്‍പ്പിച്ചത്.കേസ് രേഖകളിലും ഭാവി നടപടികളിലും ഷാഹി ഈദ്ഗാഹ് പള്ളി എന്ന പദം തര്‍ക്ക ഘടന എന്ന് പരാമര്‍ശിക്കാന്‍ ബന്ധപ്പെട്ട സ്റ്റെനോഗ്രാഫറോട് നിര്‍ദ്ദേശിക്കണമെന്ന് അപേക്ഷ എ-44 പ്രത്യേകം കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പളളിയെക്കുറിച്ചുളള ഔദ്യോഗിക പരാമര്‍ശങ്ങളില്‍ മാറ്റങ്ങളെ എതിര്‍ത്ത് മുസ്ലീം പക്ഷം ഈ ആവശ്യത്തിനെതിരെ രേഖാമൂലമുള്ള എതിര്‍പ്പ് നല്‍കി.ഇരു പക്ഷങ്ങളുടെയും വാദങ്ങള്‍ കേട്ടശേഷമാണ് കോടതി ഹര്‍ജി തളളിയത്.