ALLEGATION AGAINST C V Ananda Bose
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരെ വീണ്ടും ലൈംഗിക അതിക്രമ ആരോപണം.ഓഫീസില്‍ വച്ച് രണ്ടു തവണ പീഡിപ്പിച്ചെന്ന രാജ്ഭവന്‍ ജീവനക്കാരിയുടെ പരാതിയുടെ പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഒഡിസി നര്‍ത്തകി നല്‍കിയ പരാതിയുടെ വാര്‍ത്ത പുറത്ത് വരുന്നത്. വിസ ആവശ്യത്തിന് സഹായിക്കാമെന്നു പറഞ്ഞാണ് ഗവര്‍ണര്‍ തന്നെ സമീപിച്ചതെന്നും തുടര്‍ന്ന് പീഡനശ്രമം നടത്തുകയായിരുന്നെന്നും നര്‍ത്തകി കല്‍ക്കത്ത പോലീസില്‍ മൊഴി നല്‍കിയിരുന്നു.
ഡല്‍ഹിയില്‍ ഒരു നൃത്തപരിപാടിക്ക് തന്നെ കൊണ്ടുപോയ ഗവര്‍ണര്‍ വിസയില്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കാമെന്ന് ഉറപ്പ് നല്‍കി. പിന്നീട് ബാംഗ്ലൂര്‍ ഉള്ള ബന്ധുവിനെ കൊണ്ട് ഹോട്ടല്‍ മുറി ബുക്ക് ചെയ്ത് നല്‍കുകയും യുവതി താമസിച്ച സ്ഥലത്ത് ചെല്ലുകയായിരുന്നുവെന്ന് അവര്‍ പോലീസില്‍ പരാതി നല്‍കി. സംഭവം കേസ് ആക്കാതിരിക്കാന്‍ രാജ് ഭവന്‍ ജീവനക്കാര്‍ യുവതിയെ നിര്‍ബന്ധിച്ചെന്നും അവര്‍ പറഞ്ഞു. അന്നേ ദിവസത്തെ സി സി ടി വി ദൃശ്യം പുറത്ത് വിടുമെന്ന് ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു.