റിക്രൂട്ട്മെന്റ് മാത്രം, നിയമനമില്ല: ഇന്‍ഫോസിസിനെതിരേ ആരോപണം

ഇന്‍ഫോസിസ് തങ്ങളുടെ പുതിയ നിയമനങ്ങള്‍ നടപ്പാക്കുമെന്നത് ഉറപ്പാക്കേണ്ടതുണ്ട്. വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും എന്‍ഐടിഇഎസ് തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. 

author-image
Rajesh T L
New Update
infosys

allegation against Infosys

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്‍ഫോസിസിന്റെ കാമ്പസ് റിക്രൂട്ട്മെന്റുകളിലൂടെ ജോലി ലഭിച്ചവരെ നിയമിക്കുന്നതിനുള്ള കാലതാമസം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയത്തിന് കത്തയച്ച് ഐടി ജീവനക്കാരുടെ സംഘടന. 2000ത്തിലധികം വരുന്ന നിയമനങ്ങളുടെ കാലതാമസത്തെ കുറിച്ച് അന്വേഷണം നടത്താനാണ് നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എംപ്ലോയീസ് സെനറ്റ് ആവശ്യപ്പെട്ടത്. രണ്ട് വര്‍ഷത്തിലേറെയായി തത്സ്ഥിതി തുടരുകയാണ്. ഇത് ജോലി ലഭിച്ചവര്‍ക്ക് ഏറെ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണെന്നും എന്‍ഐടിഇഎസ് പ്രസിഡന്റ് ഹര്‍പ്രീത് സിങ് സലൂജ കത്തില്‍ പറഞ്ഞു.
ഇന്‍ഫോസിസിന്റെ ഈ അനിശ്ചിതത്വം ജോലിക്കാരോടുള്ള ഗുരുതരമായ വിശ്വാസ ലംഘനമാണ്. ഇന്‍ഫോസിസിന്റെ ഓഫര്‍ ലെറ്ററുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് പലരും മറ്റ് ജോലി ഓഫറുകള്‍ നിരസിക്കുന്നുണ്ട്. അതുകൊണ്ട് ഇന്‍ഫോസിസ് തങ്ങളുടെ പുതിയ നിയമനങ്ങള്‍ നടപ്പാക്കുമെന്നത് ഉറപ്പാക്കേണ്ടതുണ്ട്. വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും എന്‍ഐടിഇഎസ് തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. 

 

infosys