മുംബൈ: നടി രൂപാലി ഗാംഗുലിക്കെതിരെ രൂക്ഷ വിമർശനവുമായി ഭര്‍ത്താവിന്‍റെ ആദ്യ മകള്‍ ഇഷ വർമ. ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ 26 കാരിയായ ഇഷ രൂപാലി തന്‍റെ അമ്മയെ മുംബൈയിൽ വച്ച് ശാരീരികമായി ഉപദ്രവിച്ചതായി ആരോപിച്ചു. പിതാവ് അശ്വിന്‍ വര്‍മ്മയ്ക്കെതിരെയും ഇഷ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
"രൂപാലി മുംബൈയിൽ വച്ച് എന്‍റെ അമ്മയെ ആക്രമിച്ചു" അശ്വിൻ ശാരീരികമായും വൈകാരികമായും അധിക്ഷേപിക്കുന്ന ആളാണെന്നും ഇഷ കുറ്റപ്പെടുത്തി. "ഞാന്‍ ശരിക്കും തകര്‍ന്ന കാലമായിരുന്നു, ഒരു ഹൈ സ്കൂള്‍ കുട്ടിയായ ഞാന്‍ ശരിക്കും കരഞ്ഞിട്ടുണ്ട്. എന്‍റെ അച്ഛന്‍റെയും അമ്മയുടെയും ജീവിതത്തിലേക്ക് കടന്ന് വന്ന് അത് രൂപാലി തകര്‍ത്തു.
എന്‍റെ മുത്തച്ഛന്‍റെ മുംബൈയിലെ വീട്ടില്‍ വച്ച് രൂപാലി എന്‍റെ അമ്മയെ ശാരീരികമായി ഉപദ്രവിച്ചു. ഇപ്പോള്‍ രൂപാലിയുടെ നേട്ടങ്ങള്‍ കാണുമ്പോള്‍ ശരിക്കും അറപ്പാണ് തോന്നുന്നത് അത്തരം ഒരു അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. എന്നാല്‍ ഇതില്‍ രൂപാലിയെ മാത്രം കുറ്റക്കാരിയായി ചൂണ്ടികാട്ടുന്നില്ല. എന്‍റെ പിതാവും തെറ്റുകാരനാണ് എന്ന് പറയാൻ കാലം എന്നെ ശക്തയാക്കി. അയാളും ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു.
താന്‍ മുന്‍പ് ഈ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ഉന്നയിച്ചപ്പോള്‍ എന്‍റെ പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ പിതാവ് എന്നെ ഭീഷണിപ്പെടുത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്ന് ഇഷ ആരോപിച്ചു. രൂപാലി ന്യൂജേഴ്‌സിയിലെ തന്‍റെ മാതാപിതാക്കള്‍ കഴിഞ്ഞ വീട്ടിലേക്ക് വരുകയും ഇഷയുടെ മാതാപിതാക്കൾ കഴിഞ്ഞ മുറി ഉപയോഗിക്കുകയും ചെയ്തപ്പോഴുണ്ടായ അസ്വസ്ഥമായ അനുഭവവും ഇഷ വിവരിച്ചു.
അമ്മയ്ക്ക് വിവാഹമോചന രേഖകൾ നൽകാൻ അച്ഛനോട് പറഞ്ഞത് രൂപാലിയാണെന്ന് ഇഷ വെളിപ്പെടുത്തി. തന്‍റെ ആരോപണങ്ങളില്‍ നിന്നും രൂപാലിയെ രക്ഷിക്കാനാണ് തന്‍റെ പിതാവ് അശ്വിന്‍ നിരന്തരം ശ്രമിക്കുന്നത് എന്നും ഇഷ ആരോപിച്ചു.
ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സീരിയല്‍ താരമാണ് രൂപാലി ഗാംഗുലി. നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന അനുപമ എന്ന പരമ്പരയില്‍ റെക്കോര്‍ഡ് പ്രതിഫലമാണ് രുപാലി വാങ്ങിക്കൊണ്ടിരിക്കുന്നത്. എപ്പിസോഡ് ഒന്നിന് 3 ലക്ഷം രൂപയാണ് അവരുടെ അക്കൗണ്ടില്‍ എത്തുക. സീരിയലിന്‍റെ പോപ്പുലാരിറ്റി തന്നെ കാരണം. സീരിയലില്‍ അനുപമ എന്ന് വിളിക്കുന്ന അനു ജോഷിയെയാണ് രുപാലി അവതരിപ്പിക്കുന്നത്. സ്റ്റാര്‍ പ്ലസില്‍ 2020 ജൂലൈയില്‍ ആരംഭിച്ച പരമ്പരയാണ് ഇത്. എന്നാല്‍ സീരിയല്‍ ആരംഭിക്കുമ്പോള്‍ ഇത്രയും പ്രതിഫലം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനേത്രിക്ക് ഉണ്ടായിരുന്നില്ല.