അമർ പ്രീത് സിങ് പുതിയ വ്യോമസേനാ മേധാവി

40 വർഷത്തോളമായി സേനയിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചു. എയർ ഓഫീസർ കമാൻഡിങ്‌-ഇൻ-ചീഫ് (സെൻട്രൽ എയർ കമാൻഡ്), ഈസ്റ്റേൺ എയർ കമാൻഡിൽ സീനിയർ എയർ സ്റ്റാഫ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

author-image
Prana
New Update
sukhoi flight
Listen to this article
0.75x1x1.5x
00:00/ 00:00

എയർ മാർഷൽ അമർ പ്രീത് സിങ് ഇന്ത്യൻ വ്യോമസേന മേധാവിയായി ചുമതലയേൽക്കും. എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി സെപ്റ്റംബർ 30-ന് വിരമിക്കുന്നതിനെ തുടർന്നാണ് നിലവിൽ വ്യോമസേനാ ഉപമേധാവിയായ അമർ പ്രീത് സിങ് വ്യോമസേന മേധാവി പദവിയിലേക്കെത്തുന്നത്.ഇന്ത്യയുടെ ആദ്യ ബഹുരാഷ്ട്ര വ്യോമാഭ്യാസമായ 'തരംഗ് ശക്തി' യുടെ നേതൃനിരയിൽ എയർ മാർഷൽ അമർ പ്രീത് സിങുമുണ്ടായിരുന്നു. 1984 ലാണ് അദ്ദേഹം ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ പൈലറ്റ് സ്ട്രീമിലെത്തുന്നത്. 40 വർഷത്തോളമായി സേനയിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചു. എയർ ഓഫീസർ കമാൻഡിങ്‌-ഇൻ-ചീഫ് (സെൻട്രൽ എയർ കമാൻഡ്), ഈസ്റ്റേൺ എയർ കമാൻഡിൽ സീനിയർ എയർ സ്റ്റാഫ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

indian air force air force