അമർനാഥ് തീർത്ഥയാത്ര: മൂന്ന് ദിവസങ്ങളിലായി ദർശനം നടത്തിയത് 51,000 പേർ‌

48 കിലോമീറ്റർ ദൈർഘ്യമുള്ള പരമ്പരാഗമായ പഹൽഗാം പാത വഴിയോ 14 കിലോമീറ്റർ ദൈർഘ്യമുള്ള ബാൾട്ടാൽ വഴിയോ ആണ് യാത്രക്കാർ യാത്ര ചെയ്യുന്നത്.

author-image
Anagha Rajeev
New Update
amarnath
Listen to this article
0.75x 1x 1.5x
00:00 / 00:00

ജമ്മു : അമർനാഥ് തീർത്ഥാടന യാത്രയിൽ മൂന്നു ദിവസം കൊണ്ട് 51,000 പേർ ദർശനം നടത്തി. ജൂൺ 29 ന് ആരംഭിച്ചതിന് ശേഷം ഇതുവരെയുള്ള കണക്കാണിത്. ചൊവ്വാഴ്ച 6,537 തീർത്ഥാടകർ ജമ്മുവിലെ ഭഗവതി നഗർ യാത്രി നിവാസിൽ നിന്ന് കശ്മീരിലേക്ക് പുറപ്പെട്ടു.

ഇതിൽ 2106 ഭക്തർ 105 വാഹനങ്ങളുടെ അകമ്പടിയോടെ പുലർച്ചെ 3.05 ന് ബാൽട്ടാൽ ബേസ് ക്യാമ്പിലേക്ക് പുറപ്പെട്ടപ്പോൾ 4,431 തീർത്ഥാടകർ 156 വാഹനങ്ങളിലായി 3.50 ന് നുൻവാൻ (പഹൽഗാം) ബേസ് ക്യാമ്പിലേക്കാണ് പോകുന്നത്.

48 കിലോമീറ്റർ ദൈർഘ്യമുള്ള പരമ്പരാഗമായ പഹൽഗാം പാത വഴിയോ 14 കിലോമീറ്റർ ദൈർഘ്യമുള്ള ബാൾട്ടാൽ വഴിയോ ആണ് യാത്രക്കാർ യാത്ര ചെയ്യുന്നത്.

amarnath