അമർനാഥിലെ ശിവലിംഗം ഉരുകുന്നു

കഴിഞ്ഞ കുറച്ച് ആഴ്ചകളായി താഴ്വാരത്തിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ശിവലിംഗം ഉരുകി മെലിഞ്ഞതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതെസമയം ഈ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല.

author-image
Anagha Rajeev
New Update
amarnath
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: അമർനാഥ് ഗുഹയിലെ ശിവലിംഗം ഉരുകാൻ തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ജൂൺ 29നാണ് അമർനാഥ്  തീർത്ഥയാത്ര തുടങ്ങിയത്. മേഖലയിലെ കടുത്ത ഉഷ്ണതരംഗമാണ് ശിവലിംഗം ഉരുകുന്നതിന് കാരണമായിരിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. അമർനാഥ് ഗുഹാക്ഷേത്രത്തിലെ മഞ്ഞുറഞ്ഞ് ഉണ്ടായ ശിവലിംഗം ഭക്തരെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്. ഈ ഹിമലിംഗം കാണുക മഴക്കാലത്ത് മാത്രമാണ്. മഞ്ഞുകാലത്ത് ഇത് ഉരുകി ഇല്ലാതാകും. എന്നാൽ ഇത്തവണ തീർത്ഥാടനകാലത്തു തന്നെ ശിവലിംഗം ഉരുകുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി താഴ്വാരത്തിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ശിവലിംഗം ഉരുകി മെലിഞ്ഞതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതെസമയം ഈ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല.

മതസൌഹാർദ്ദത്തിന്റെ കേന്ദ്രസ്ഥാനമായാണ് അമർനാഥ് ഗുഹയെ കാണുന്നത്. ഈ ഹിമലിംഗം കണ്ടെത്തിയത് മുസ്ലിങ്ങളായിരുന്നു. ഇവിടെ ഭക്തർ നൽകുന്ന കാണിക്കയുടേയും വഴിപാടിന്റെയും ഒരു ഓഹരി ഹിമലിംഗം കണ്ടെത്തിയ മുസ്ലിംകളുടെ സന്തതി പരമ്പരകൾക്ക് നൽകാറുണ്ട്. ഇവർ പകരമായി അമർനാഥിലേക്കുള്ള വഴി വർ‌‍ഷാവർഷം പുനർനിർമ്മാണം ചെയ്യും.

amarnath