കനത്ത മഴ; അമര്‍നാഥ് തീര്‍ത്ഥയാത്ര താത്കാലികമായി നിര്‍ത്തിവെച്ചു

മേഖലയില്‍ ആംബുലന്‍സുകള്‍ അടക്കമുള്ള അവശ്യ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആഗസ്റ്റ് 19നാണ് തീര്‍ത്ഥാടനം അവസാനിക്കുന്നത്.

author-image
Athira Kalarikkal
New Update
Amarnadh

Pilgrims enroute to the holy cave shrine of Amarnath from the Baltal base camp during the annual Amarnath Yatra

 

ന്യൂഡല്‍ഹി: ശക്തമായ മഴയെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥയാത്ര താത്കാലികമായി നിര്‍ത്തിവെച്ചു. ബാല്‍ടല്‍-പഹല്‍ഗം തുടങ്ങിയ പരമ്പരാഗത പാതകളില്‍ വെള്ളിയാഴ്ച രാത്രിയോടെ മഴ ശക്തി പ്രാപിച്ചതോടെയാണ് തീര്‍ത്ഥാടന യാത്ര നിര്‍ത്തിവെച്ചത്. തീര്‍ത്ഥാടകരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ നീക്കം.Amarnadh Pilgrimage കഴിഞ്ഞ മാസം 29 നാരംഭിച്ച അമര്‍നാഥ് തീര്‍ത്ഥാടനത്തില്‍ ഇതുവരെ ഏകദേശം ഒന്നരലക്ഷത്തോളം പേര്‍ ഭാഗമായി. 

 

heavy rain Amarnadh Pilgrimage