ആമസോണിന്റെ ഏഷ്യയിലെ രണ്ടാമത്തെ വലിയ കോർപറേറ്റ് ഓഫീസ് ബംഗളുരുവിൽ ആരംഭിച്ചു

ആമസോണിന്റെ ഏഷ്യയിലെ രണ്ടാമത്തെ വലിയ കോർപറേറ്റ് ഓഫീസ് ബെംഗളൂരുവിൽ ആരംഭിച്ചു. വിമാനത്താവളത്തിൽ നിന്ന് 15 കിലോമീറ്റർ അകലെ 5 ഏക്കർ സ്ഥലത്താണ് ഓഫീസ് നിർമ്മിച്ചത്.

author-image
Devina
New Update
amazon

ബെംഗളൂരു: ആമസോണിന്റെ ഏഷ്യയിലെ രണ്ടാമത്തെ വലിയ കോർപറേറ്റ് ഓഫീസ് ബെംഗളൂരുവിൽ ആരംഭിച്ചു.

വിമാനത്താവളത്തിൽ നിന്ന് 15 കിലോമീറ്റർ അകലെ 5 ഏക്കർ സ്ഥലത്താണ് ഓഫീസ് നിർമ്മിച്ചത്.

 10.1 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ 12 നിലകളുള്ള ഓഫീസിൽ 7000 ജീവനക്കാർക്ക് ഒരേ സമയം ജോലി ചെയ്യാനാകും;

ജീവനക്കാർക്ക് ഉല്ലാസത്തിനുള്ള സൗകര്യങ്ങളും ബാസ്‌കറ്റ് ബോൾ, പിക്കിൾ ബോൾ കോർട്ടുകളും തയ്യാറാക്കിയിട്ടുണ്ട്. കർണാടക വ്യവസായ മന്ത്രി എം.ബി പാട്ടീൽ ഉദ്ഘാടനം ചെയ്തു.

ആമസോണിന്റെ ഏഷ്യയിലെ ഏറ്റവും വലിയ ഓഫീസ് ഹൈദരാബാദിലാണ്.