അമിത് ഷായ്ക്കെതിരായ പരാമര്‍ശം: രാഹുലിന് സമന്‍സ്

ജൂലായ് രണ്ടിന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ എംപി-എംഎല്‍എ കോടതിയാണ് സമന്‍സ് നല്‍കിയത്. 2018-ലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

author-image
Prana
New Update
rahul gandhi

Amith sha

Listen to this article
0.75x 1x 1.5x
00:00 / 00:00

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് നല്‍കിയ മാനനഷ്ടക്കേസില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കോടതി സമന്‍സ് അയച്ചു. ജൂലായ് രണ്ടിന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ എംപി-എംഎല്‍എ കോടതിയാണ് സമന്‍സ് നല്‍കിയത്.അമിത് ഷായ്ക്കെതിരായ ആക്ഷേപകരമായ പരാമര്‍ശങ്ങളുടെ പേരില്‍ 2018-ലാണ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ബിജെപി നേതാവ് വിജയ് മിശ്രയാണ് ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാതി നല്‍കിയത്.

ഈ വര്‍ഷം ഫെബ്രുവരി 20-ന് രാഹുല്‍ തന്റെ ഭാരത് ജോഡോ ന്യായ് യാത്ര നിര്‍ത്തിവെച്ച് കോടതിയില്‍ ഹാജരായതിനെ തുടര്‍ന്ന് കേസില്‍ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.

 

amith sha