അമൃത പാണ്ഡേയുടെ മരണം: നടിയുടെ അവസാനത്തെ വാട്‌സ് ആപ് സ്റ്റാറ്റസ് ചർച്ചയാകുന്നു

സ്വന്തം കരിയറിനെക്കുറിച്ചോർത്ത് അമൃത ഒരുപാട് ആകുലപ്പെട്ടിരുന്നെന്നും നല്ല അവസരങ്ങൾ ലഭിക്കുന്നുണ്ടായിരുന്നില്ലെന്നുമാണ് കുടുംബത്തിൻറെ പ്രതികരണം.

author-image
Vishnupriya
New Update
amritha pandey

അമൃത പാണ്ഡേ

Listen to this article
0.75x1x1.5x
00:00/ 00:00

നടി അമൃത പാണ്ഡേയുടെ മരണം സൃഷ്ടിച്ച ഞെട്ടലിലാണ് ഭോജ്പുരി സിനിമ ലോകം. ഈ മാസം 27-നാണ് അമൃതാ പാണ്ഡേയെ ബിഹാറിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മരണത്തിൽ ജോഗ്സർ പോലീസ് അന്വേഷണം നടത്തി വരികയാണ്. 

എന്നാൽ, മരിക്കുന്നതിന് അൽപസമയം മുമ്പ് നടി വാട്‌സ് ആപ് സ്റ്റാറ്റസ് ആയി പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

‘അവരുടെ ജീവിതം രണ്ട് തോണികളിലായിരുന്നു. ഞങ്ങളുടെ തോണി മുക്കിയതിലൂടെ ഞങ്ങൾ അവരുടെ വഴി കൂടുതൽ എളുപ്പമുള്ളതാക്കി’ എന്നതായിരുന്നു അമൃതാ പാണ്ഡേയുടെ അവസാനത്തെ വാട്‌സ് ആപ് സ്റ്റാറ്റസ്. സ്വന്തം കരിയറിനെക്കുറിച്ചോർത്ത് അമൃത ഒരുപാട് ആകുലപ്പെട്ടിരുന്നെന്നും നല്ല അവസരങ്ങൾ ലഭിക്കുന്നുണ്ടായിരുന്നില്ലെന്നുമാണ് കുടുംബത്തിൻറെ പ്രതികരണം.

bhojpuri amritha pandey