അമൃത് പാല്‍ സിംഗിന് പരോള്‍; സത്യപ്രതിജ്ഞയ്ക്കായി ഡല്‍ഹിയിലേക്ക്

അസമിലെ ദിബ്രുഗഡ് ജയിലില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് കൊണ്ടുവരുന്നത്. ലോക്‌സഭാ സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ നടക്കുക.

author-image
anumol ps
New Update
amrithpal

അമൃത് പാല്‍ സിംഗ്‌

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത് പാല്‍ സിംഗിനെ സത്യപ്രതിജ്ഞയ്ക്കായി ജയിലില്‍ നിന്നും ദില്ലിയിലേക്ക് കൊണ്ടുവരുന്നു. അസമിലെ ദിബ്രുഗഡ് ജയിലില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് കൊണ്ടുവരുന്നത്. ലോക്‌സഭാ സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ നടക്കുക. നിബന്ധനകളോടെയുളള നാല് ദിവസത്തെ പരോളാണ് അമൃത്പാല്‍ സിംഗിന് അനുവദിച്ചത്. പഞ്ചാബിലെ ഖദൂര്‍ സാഹിബില്‍നിന്നും വന്‍ ഭൂരിപക്ഷത്തിലായിരുന്നു അമൃത് പാല്‍ സിംഗ് വിജയിച്ചത്. ജമ്മു കാശ്മീരിലെ ബാരാമുള്ളയില്‍ നിന്നും വിജയിച്ച ഷെയ്ഖ് അബ്ദുള്‍ റാഷിദിന്റെ സത്യപ്രതിജ്ഞയും നടക്കും. തീവ്രവാദ കേസില്‍ തടവില്‍ കഴിയുന്ന റാഷിദിന് രണ്ട് മണിക്കൂര്‍ നേരത്തേക്കായിരുന്നു പരോള്‍ അനുവദിച്ചത്.   

amrithpal singh