ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനു നേരെ ആക്രമണം

സര്‍വകലാശാലയിലെ പീപ്പിള്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍ ഹബീബ്. ഇതിനിടെയിലാണ് ബാനറിനു പിന്നില്‍ നിന്ന് ഇദ്ദേഹത്തിന്റെ മേലേക്ക് വെള്ളം നിറഞ്ഞ ബക്കറ്റും ചവറ്റുകൊട്ടയും എറിഞ്ഞത്.

author-image
Biju
New Update
irfan

ന്യൂഡല്‍ഹി:പ്രമുഖ ചരിത്രകാരന്‍ പ്രഫ.എസ്. ഇര്‍ഫാന്‍ ഹബീബിനു നേരെ ഡല്‍ഹി സര്‍വകലാശാലയില്‍ ആക്രമണ ശ്രമം. സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റ് അദ്ദേഹത്തിന് നേരെ എറിയുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ എറിഞ്ഞ ബക്കറ്റ് വിദ്യാര്‍ഥികള്‍ക്കിടയിലേക്കാണ് വീണത്. ആക്രമണത്തിനു പിന്നില്‍ എബിവിപിയാണെന്ന് ഐസ ആരോപിച്ചു. 

സര്‍വകലാശാലയിലെ പീപ്പിള്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍ ഹബീബ്. ഇതിനിടെയിലാണ് ബാനറിനു പിന്നില്‍ നിന്ന് ഇദ്ദേഹത്തിന്റെ മേലേക്ക് വെള്ളം നിറഞ്ഞ ബക്കറ്റും ചവറ്റുകൊട്ടയും എറിഞ്ഞത്. ആക്രമണ ശ്രമത്തിനു ശേഷവും പരിപാടി തുടര്‍ന്നു. തനിക്കുനേരെയുള്ള ആക്രണമ ശ്രമം അസഹിഷ്ണുതയുടെ തെളിവാണെന്ന് ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.