ഡല്‍ഹിയില്‍ കാണാതായ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍

ചൊവ്വാഴ്ച രാവിലെയാണു കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതാണെന്ന ആരോപണം ഉന്നയിച്ചു ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

author-image
Prana
New Update
new born death

ഡല്‍ഹിയിലെ ശങ്കര്‍ വിഹാര്‍ മിലിട്ടറി പ്രദേശത്ത് എട്ടുവയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍  കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണു കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് മുതല്‍ കുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് മാതാപിതാക്കള്‍ തിരയുകയായിരുന്നു. അതിനിടെയാണു കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുട്ടിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതാണെന്ന ആരോപണം ഉന്നയിച്ചു ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയുടെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധമടക്കമുള്ള സമരങ്ങളിലേക്കു കടന്നിരിക്കുകയാണ്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ഇത്തരമൊരു ഘട്ടത്തില്‍ സൈനികവൃത്തങ്ങള്‍ ദുഃഖിതരായ കുടുംബത്തിനു പൂര്‍ണപിന്തുണ നല്‍കുന്നുവെന്ന് ഡല്‍ഹി കന്റോണ്‍മെന്റ് സ്‌റ്റേഷന്‍ കമാന്‍ഡര്‍ പറഞ്ഞു. അന്വേഷണം നടത്തുന്ന പോലീസിനോട് സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

murder delhi Minor Girl