ആനന്ദ് അംബാനി-രാധിക കല്ല്യാണം ഇനി യുകെയില്‍

ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാഹ ആഘോഷമായിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചെന്റിന്റെയും. ഇപ്പോഴിതാ യു കെയിലും വിവാഹ ആഘോഷങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് അംബാനി കുടുംബം.

author-image
Prana
New Update
Anant Ambani
Listen to this article
0.75x1x1.5x
00:00/ 00:00

ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാഹ ആഘോഷമായിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചെന്റിന്റെയും. ഇപ്പോഴിതാ യു കെയിലും വിവാഹ ആഘോഷങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് അംബാനി കുടുംബം. യുകെയിലെ അംബാനിയുടെ ആഡംബര ക്ലബ്ബായ സ്റ്റോക്ക് പാര്‍ക്ക് എസ്റ്റേറ്റിലാണ് ആഘോഷങ്ങള്‍ അരങ്ങേറുന്നത്. വിവാഹത്തില്‍ ആരോക്കെ പങ്കെടുക്കും, എന്തൊക്കെയാണ് ചടങ്ങിന്റെ പ്ലാന്‍ തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹം ഈ മാസം 12ാം തീയതിയായരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഏകദേശം 698 കോടി രൂപയോളം ചെലവഴിച്ചാണ് മൂന്നു വര്‍ഷം മുന്‍പ് മുകേഷ് അംബാനി ലണ്ടനിലെ സ്റ്റോക്ക് പാര്‍ക്ക് എസ്റ്റേറ്റ് സ്വന്തമാക്കിയത്. ബക്കിംഗ്ഹാംഷെയറില്‍ സ്ഥിതി ചെയ്യുന്ന സ്റ്റോക്ക് പാര്‍ക്ക് കണ്‍ട്രി ക്ലബ് യുകെയിലെ ഏറ്റവും ചെലവേറിയ ആഡംബര പ്രോപ്പര്‍ട്ടികളില്‍ ഒന്നാണ്. 1066-ല്‍ നിര്‍മ്മിച്ചതാണ് 300 ഏക്കറിലെ ഈ പ്രോപ്പര്‍ട്ടി.
ബ്രിട്ടനിലെ സ്റ്റോക്ക് പാര്‍ക്ക് കണ്‍ട്രി ക്ലബ് വര്‍ഷങ്ങളായി നിരവധി അറിയപ്പെടുന്ന സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കും ആതിഥേയത്വം വഹിച്ചിട്ടുണ്ട്. രാജകുടുംബത്തിലെ അംഗങ്ങള്‍ പോലും അവരുടെ പ്രധാന ആഘോഷങ്ങളിലും അവസരങ്ങളിലും ഇവിടെ താമസിച്ചിരുന്നു.

anant radhika marriage ambani family