സംഗീത ജീവിതത്തോട് വിടപറയുന്നു; വികാരാധീനയായി ഗായിക അനന്യ ബിര്‍ല

അനന്യയുടെ തീരുമാനത്തില്‍ ആരാധകരും സഹപ്രവര്‍ത്തകരും നിരാശ അറിയിച്ചു . കല അനുഗ്രഹമാണെന്നും അതിനെ ഒരിക്കലും വിട്ടുകളയരുതെന്ന് ഒട്ടേറെ പേര്‍ കുറിച്ചു.

author-image
Vishnupriya
Updated On
New Update
ananya

അനന്യ ബിര്‍ല

Listen to this article
0.75x 1x 1.5x
00:00 / 00:00

സംഗീതലോകത്ത് നിന്നും പടിയിറങ്ങുകയാണെന്ന് പ്രഖ്യാപിച്ച് ഗായിക അനന്യ ബിര്‍ല. വ്യവസായത്തില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്ന് അനന്യ ഇന്‍സ്റ്റാഗ്രാമിലൂടെ പറയുന്നു. വളരെ വൈകാരികമായാണ് ഇക്കാര്യം ഗായിക  ആരാധകരെ അറിയിച്ചത്. എല്ലാവര്‍ക്കും നന്ദി നേരുന്നുവെന്നും അനന്യ കൂട്ടിച്ചേര്‍ത്തു. 

'ഏറ്റവും കഠിനായ തീരുമാനമാണിത്. ബിസിനസും സംഗീതവും ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് ഞാനെത്തിച്ചേര്‍ന്നിരിക്കുന്നു. പ്രകടിപ്പിക്കാന്‍ സാധിക്കാത്ത രീതിയില്‍ അതെന്നെ ബാധിക്കുകയാണ്. ഇത്രയും വര്‍ഷങ്ങള്‍ എൻറെ സംഗീതത്തെ സ്നേഹിച്ച എല്ലാവര്‍ക്കും നന്ദി' -  അനന്യ പറഞ്ഞു.

അതേസമയം, അനന്യയുടെ തീരുമാനത്തില്‍ ആരാധകരും സഹപ്രവര്‍ത്തകരും നിരാശ അറിയിച്ചു . കല അനുഗ്രഹമാണെന്നും അതിനെ ഒരിക്കലും വിട്ടുകളയരുതെന്ന് ഒട്ടേറെ പേര്‍ കുറിച്ചു. ആദിത്യാ ബിര്‍ല ഗ്രൂപ്പിൻറെ ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ലയാണ് അനന്യയുടെ പിതാവ്. ബാല്യകാലം മുതല്‍ അനന്യ സന്ദൂര്‍ അഭ്യസിച്ചിരുന്നു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി. തുടർന്നാണ് സംഗീതലോകത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2016ലാണ് അനന്യയുടെ സോളോ ഗാനമായ ലിവിന്‍ ദ ലൈഫ് പുറത്തിറങ്ങിയത്.

ananya birla adhithya birla