തിരഞ്ഞെടുപ്പ്: ആന്ധ്രയില്‍ സംഘര്‍ഷം: വോട്ടറെ കയ്യേറ്റം ചെയ്ത് വൈഎസ്ആര്‍ എംഎല്‍എ

പോളിങ് ബൂത്തിലെ വരി തെറ്റിച്ചത് ചോദ്യം ചെയ്ത വോട്ടറെ എംഎല്‍എ അടിക്കുകയും വോട്ടര്‍ എംഎല്‍എ യെ തിരിച്ച് അടിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

author-image
Sruthi
New Update
election

Elections 2024 YSRCP MLA A Sivakumar attacks voter in Gunturs Tenali

Listen to this article
0.75x 1x 1.5x
00:00 / 00:00

ലോക്സഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിനിടെ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ സംഘര്‍ഷം. പോളിങ് ബൂത്തില്‍ വോട്ടറെ കയ്യേറ്റം ചെയ്ത് വൈഎസ്ആര്‍ എംഎല്‍എ. പോളിങ് ബൂത്തിലെ വരി തെറ്റിച്ചത് ചോദ്യം ചെയ്ത വോട്ടറെ എംഎല്‍എ അടിക്കുകയും വോട്ടര്‍ എംഎല്‍എ യെ തിരിച്ച് അടിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

വോട്ടു ചെയ്യാനായി ആളുകള്‍ വരി നില്‍ക്കുന്നതിനിടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ എ ശിവകുമാര്‍ പോളിങ് ബൂത്തിലെത്തി. വരി നില്‍ക്കാതെ ബൂത്തിന് അകത്തേക്ക് കടക്കാന്‍ എംഎല്‍എ ശിവകുമാര്‍ ശ്രമിച്ചു. ഇത് വരിയില്‍ നിന്ന യുവാവ് ചോദ്യം ചെയ്യുകയായിരുന്നു.

ഇന്ന് രാവിലെ തെനാലിയിലെ വൈഎസ്ആര്‍ എംഎല്‍എ എ ശിവകുമാര്‍ വോട്ടറുടെ അടുത്തേക്ക് വരുന്നതും മുഖത്ത് അടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വോട്ടര്‍ തിരിച്ചടിച്ചതോടെ എംഎല്‍എയുടെ സഹായികളും അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് വോട്ടറെ മര്‍ദിച്ചു. മറ്റ് വോട്ടര്‍മാര്‍ ആക്രമണം തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ആന്ധ്രാപ്രദേശിലെ 25 ലോക്‌സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

അതിനിടെ ഹൈദരാബാദിലെ പോളിങ് ബൂത്തില്‍ വോട്ടര്‍മാരോട് ഐഡി കാര്‍ഡും രേഖകളും ചോദിച്ച് ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലത എത്തിയതിന്റെ വീഡിയോ പുറത്തുവന്നു. സംഭവത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധം ശക്തമാക്കി. പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനായി കാത്തിരിക്കുന്ന മുസ്ലിം വനിതകളോടാണ് മാധവി രേഖകള്‍ ആവശ്യപ്പെട്ടത്. പോലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന.

 

election