/kalakaumudi/media/media_files/m0Ry9nkxGkmgR6TKNiDF.jpg)
Andhra Pradesh Doctor His Wife 2 Kids Mother Found Dead Inside Home In Vijayawada
ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം 40കാരന്‍ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ വിജയവാഡ ഗുരുനാനാക്ക് കോളനിയില്‍ താമസിക്കുന്ന ഡോ ഡി ശ്രീനിവാസാണ് ഭാര്യയെയും രണ്ട് മക്കളെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.ഭാര്യ ഉഷാറാണി ,മക്കളായ സൈലജ ,ശ്രിഹാന്‍ ,അമ്മ രമണമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടിലെത്തിയ ജോലിക്കാരിയാണ് ശ്രീനിവാസിനെ വീട്ടിലേക്കുള്ള പ്രധാന വാതിലിന് സമീപത്ത് തൂങ്ങിമരിച്ചനിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. കുടംബാംഗങ്ങളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ശ്രീനിവാസ് തൂങ്ങിമരിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ശ്രീനിവാസ് സ്വന്തമായി ആശുപത്രി ആരംഭിക്കാന്‍ വിവിധ ബാങ്കുകളില്‍ നിന്നും സ്വകാര്യ പണമിടപാടുകാരില്‍നിന്നും വായ്പയെടുത്തിരുന്നു.ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയിരുന്നു.സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ടമരണത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്.വീട്ടില്‍നിന്ന് ശ്രീനിവാസിന്റെ ആത്മഹത്യാക്കുറിപ്പും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. എല്ലുരോഗ വിദഗ്ധനായ ശ്രീനിവാസ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്.
Andhra Pradesh Doctor His Wife 2 Kids Mother Found Dead Inside Home In Vijayawada