ജഗനെതിരെ ബുൾഡോസർ പ്രയോ​ഗിച്ച് നായിഡുവിന്റെ ടിഡിപി സർക്കാർ; വൈഎസ്ആർസിപിയുടെ ആസ്ഥാന മന്ദിരം ഇടിച്ചുനിരത്തി

കെട്ടിടം പൊളിക്കരുതെന്ന ഉത്തരവ് ലഭിച്ചുവെന്ന് അവകാശപ്പെട്ട് കഴിഞ്ഞദിവസം വൈഎസ്ആർസിപി വക്താവ് രം​ഗത്തെത്തിയിരുന്നു കോടതിയലക്ഷ്യ നടപടി നായിഡുവിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നതാണെന്ന് ജഗൻ മോഹൻ റെഡ്ഡി പ്രതികരിച്ചു.

author-image
Greeshma Rakesh
Updated On
New Update
andhra-pradesh-

andhra pradesh tdp government authorities demolish jagan mohan reddys ysrcp central office

Listen to this article
0.75x 1x 1.5x
00:00 / 00:00

അമരാവതി: ആന്ധ്ര പ്രദേശിൽ ഭരണ മാറ്റത്തിനു പിന്നാലെ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയ്ക്കെതിരെ ബുൾഡോസർ പ്രയോഗവുമായി ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി സർക്കാർ.വൈഎസ്ആർസിപിയുടെ നിർമാണത്തിലുള്ള ഗുണ്ടൂരിലെ കേന്ദ്ര കമ്മിറ്റി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് സർക്കാർ ഇടിച്ചുനിരത്തി.ഇന്ന് പുലർച്ചെ അഞ്ചരയോടെ ആണ്‌ സിആർഡിഎ (കാപ്പിറ്റൽ റീജ്യൻ ഡെവലപ്മെൻറ് അതോറിറ്റി) സംഘം ഓഫീസിലെത്തിയത്.ചട്ടം ലംഘിച്ചാണ് കെട്ടിട നിർമാണമെന്നും  അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി തുടരുമെന്നും സിആർഡിഎ വ്യക്‌തമാക്കി. 

കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിൽ ഉള്ളപ്പോഴാണ് ടിഡിപി സർക്കാരിന്റെ  നടപടി.കെട്ടിടം പൊളിക്കരുതെന്ന ഉത്തരവ് ലഭിച്ചുവെന്ന് അവകാശപ്പെട്ട് കഴിഞ്ഞദിവസം വൈഎസ്ആർസിപി വക്താവ് രം​ഗത്തെത്തിയിരുന്നു കോടതിയലക്ഷ്യ നടപടി നായിഡുവിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നതാണെന്ന് ജഗൻ മോഹൻ റെഡ്ഡി പ്രതികരിച്ചു.

2019ൽ ജഗൻ  അധികാരത്തിലെത്തിയതിന് പിന്നാലെ ചന്ദ്രബാബു നായിഡുവിന്റെ വീടിനോട് ചേർന്നുള്ള  പ്രജാവേദിക മന്ദിരം ഇടിച്ചുനിരത്തിയിരുന്നു. ജനങ്ങളുമായി കൂടിക്കാഴ്ചക്കു വേണ്ടി 9 കോടി രൂപ ചെലവിൽ നിർമിച്ചതായിരുന്നു ഇത്.ഇപ്പോഴിതാ അധികാരം തിരിച്ചുപിടിച്ചതിനു പിന്നാലെയാണ്  ജഗനെതിരെ നായിഡുവിന്റെ അതേ തിരിച്ചടി.

ജ​ഗന്റെ ആന്ധ്ര പ്രദേശിലെ റുഷിക്കോണ്ട ഹിൽ പാലസാകും നായിഡു സർക്കാരിന്റെ അടുത്ത ലക്ഷ്യം.500 കോടി രൂപ ചെലവഴിച്ച് നിർമിച്ചതാണ് റുഷിക്കോണ്ട ഹിൽ പാലസ്.അത്യാഡംബരത്തിൻറെ കാഴ്ചകൾ നിറയുന്ന അതിമനോഹര കൊട്ടാരം. 9.88 ഏക്കറിൽ കടലിനഭിമുഖമായി റുഷിക്കൊണ്ട കുന്നുകൾക്ക് മുകളിലാണ് പണിതിരിക്കുന്നത്. 40 ലക്ഷം രൂപ വില വരുന്ന ബാത്ത് ടബ്, 12 ലക്ഷത്തിന് മുകളിൽ വിലവരുന്ന ക്ലോസെറ്റ് സെറ്റ് അടക്കമുള്ള ആഡംബര ശുചിമുറികൾ. ഇങ്ങനെ നീളും റുഷിക്കോണ്ട ഹിൽ പാലസിൻറെ വിശേഷങ്ങൾ.

ഭരണത്തുടർച്ച നേടിയ ശേഷം വലിയ മാമാങ്കമായി ഉദ്ഘാടനം നടത്താനായിരുന്നു ജഗന്റെ പദ്ധതി. അതുവരെ ഈ കൊട്ടാരത്തിന്റെ വിശേഷങ്ങളോ ചെലവോ ദൃശ്യങ്ങളോ പുറത്തുവിട്ടിരുന്നില്ല. ടിഡിപി എംഎൽഎയുടെ നേതൃത്വത്തിൽ ഒരു സംഘം കൊട്ടാരത്തിനുള്ളിൽ കയറിയപ്പോഴാണ് അവിടെ ഒരുക്കിയ അത്യാംഡംബര കാഴ്ചകൾ പുറത്തുവന്നത്. തന്നെ ജയിലിലടച്ച ജഗനോട് പ്രതികാരം ചെയ്യാൻ റുഷിക്കോണ്ട ഹിൽ പാലസ് നായിഡു ആയുധമാക്കുമെന്നത് ഉറപ്പാണ്.

 

YSRCP Chandrababu Naidu andhra pradesh YS Jagan Mohan TDP