/kalakaumudi/media/media_files/2025/09/26/accident-2025-09-26-14-52-50.jpg)
.
അമിത ലഹരി ഉപയോഗത്തെ തുടർന്ന് ഡി അഡിക്‌ഷൻ സെന്ററിൽ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റിൽ നിന്നും 29 .
സ്റ്റീൽ സ്പൂണുകളും 19 ടൂത്ത് ബ്രഷുകളും 2 പേനയും കണ്ടെത്തി.ഡി അഡിക്‌ഷൻ കേന്ദ്രത്തിലെ ഭക്ഷണ ക്രമീകരണത്തിൽ പ്രകോപിതനായാണ് സച്ചിൻ എന്ന മുപ്പത്തിയഞ്ചുകാരൻ ദിവസേന സ്പൂണുകളും ടൂത്ത് ബ്രഷുകളും വിഴുങ്ങിയിരുന്നത്.
ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് വിചിത്രമായ സംഭവം.അമിത ലഹരി ഉപയോഗം മൂലമാണ് സച്ചിനെ ഗാസിയാബാദിലുള്ള ഡി അഡിക്‌ഷൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
എന്നാൽ ഡി അഡിക്‌ഷൻ കേന്ദ്രത്തിൽ രോഗികൾക്ക് നൽകുന്ന ഭക്ഷണ കാര്യത്തിൽ സച്ചിൻ പ്രകോപിതനായിരുന്നു.
തുടർന്ന് യുവാവ് ദിവസേന സ്പൂണുകളും ടൂത്ത് ബ്രഷുകളും പേനകളും മോഷ്ടിച്ച്, ശുചിമുറിക്കുള്ളിൽ കയറി അവ കഷ്ണങ്ങളാക്കി വിഴുങ്ങുകയായിരുന്നു.
ചില സമയങ്ങളിൽ വെള്ളം കുടിച്ചാണ് വിഴുങ്ങിയിരുന്നത്. ഏതാനും ദിവസങ്ങൾക്ക് ശേഷം കടുത്ത വയറുവേദനയെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇയാളുടെ വയറ്റിൽ നിന്നു ഈ വസ്തുക്കൾ കണ്ടെത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
