/kalakaumudi/media/media_files/2025/11/03/anil-ambaniiii-2025-11-03-12-14-42.jpg)
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ 3000 കോടിയിലധികം മൂല്യം വരുന്ന സ്വത്തുക്കൾഎൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി .
മുംബൈയിലെ പാലി ഹില്ലിലുള്ള വസതിയുൾപ്പെടെ രാജ്യത്തെ വിവിധ ഇടങ്ങളിളുള്ള കമ്പനികളുടെ റെസിഡൻഷ്യൽ, കൊമേഴ്സ്യൽ വസ്തുവകകളാണ് ഇഡി കണ്ടുകെട്ടിയിരിക്കുന്നത്.
ഡൽഹിയിലെ മഹാരാജ രഞ്ജിത് സിങ് മാർഗിലുള്ള റിലയൻസ് സെന്ററിന്റെ ഉടമസ്ഥതയിലുള്ള വസ്തു, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, ഈസ്റ്റ് ഗോദാവരി എന്നിവിടങ്ങളിലെ നിരവധി ആസ്തികൾ എന്നിവയ്ക്ക് എതിരെയാണ് ഇഡി നടപടി.
3,064 കോടി രൂപയുടെ സ്വത്തുക്കളാണ് ആകെ കണ്ടുകെട്ടിയിരിക്കുന്നത് എന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
