അണ്ണാമലൈ ജയിക്കുമെന്ന് പന്തയംവെച്ചു; മൊട്ടയടിച്ച് ബി.ജെ.പി ബ്രാഞ്ച് സെക്രട്ടറി

author-image
Anagha Rajeev
New Update
s
Listen to this article
0.75x1x1.5x
00:00/ 00:00

ചെന്നൈ: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് വാതുവെപ്പ് നടത്തിയാൾ തല മൊട്ടയടിച്ച് നഗരപ്രദക്ഷിണം നടത്തി. തിരുച്ചെന്തൂരിലെ മുന്ദ്രിത്തോട്ടം സ്വദേശി ​ജയേഷ് കുമാറാണ് വാതുവെപ്പ് നടത്തിയത്. ബി.ജെ.പിയുടെ ബ്രാഞ്ച് സെക്രട്ടറിയാണ് വാതുവെപ്പ് നടത്തിയ ജയേഷ് കുമാർ.

സുഹൃത്തുക്കളായ എ.ഐ.എ.ഡി.എം.കെ, വി.സി.കെ പ്രവർത്തകരോടാണ് ജയേഷ് വാതുവെച്ചത്. കോയമ്പത്തൂർ ലോക്സഭ മണ്ഡലത്തിൽ നിന്നും അണ്ണാമലൈ തോറ്റാൽ പരാമൺകുറിച്ചി ടൗണിൽവെച്ച് തലമൊട്ടയടിക്കുമെന്നായിരുന്നു പന്തയം. അണ്ണാമലൈ കോയമ്പത്തൂർ ലോക്സഭ മണ്ഡലത്തിൽ നിന്നും തോറ്റതോടെ ഇയാൾ മൊട്ടയടിച്ച് നഗരപ്രദക്ഷിണം ​വെക്കുകയായിരുന്നു.

കോയമ്പത്തൂരിൽ ഡി.എം.കെയുടെ ഗണപതി രാജ്കുമാറിനോടാണ് അണ്ണാമലൈ തോറ്റത്. 1.18 ലക്ഷം വോട്ടിനായിരുന്നു തോൽവി. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വ്യാഴാഴ്ച പരാമൺകുറിച്ചി ടൗണിലെത്തി ഇയാൾ തലമൊട്ടയടിക്കുകയായിരുന്നു.

Annamalai