സിപിഐ ദേശീയ സെക്രട്ടേറിയറ്റിൽ കാനത്തിന് പകരം ആനി രാജ

കാനം രാജേന്ദ്രന്റെ ഒഴിവിലാണ് ആനി രാജയെ ദേശിയ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തിയത്. എഐടിയുസി ജനറൽ സെക്രട്ടറി കെപി രാജേന്ദ്രനെ ദേശീയ എക്സിക്യൂട്ടീവിലും ഉൾപ്പെടുത്തി

author-image
Anagha Rajeev
New Update
kanam
Listen to this article
0.75x1x1.5x
00:00/ 00:00

സിപിഐ ദേശീയ സെക്രട്ടേറിയറ്റിൽ കാനത്തിന് പകരം ആനി രാജയെ നിർദേശിച്ചു. ഏറ്റവും സീനിയറായ ദേശിയ എക്സിക്യൂട്ടീവ് അംഗമായ കെ പ്രകാശ് ബാബുവിനെ ഒഴിവാക്കിയാണ് ആനി രാജയെ നിർദ്ദേശിച്ചത്. നേരത്തെ രാജ്യസഭാ സീറ്റിൽ നിന്നും പ്രകാശ് ബാബുവിനെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം വരുന്നത്.

കാനം രാജേന്ദ്രന്റെ ഒഴിവിലാണ് ആനി രാജയെ ദേശിയ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തിയത്. എഐടിയുസി ജനറൽ സെക്രട്ടറി കെപി രാജേന്ദ്രനെ ദേശീയ എക്സിക്യൂട്ടീവിലും ഉൾപ്പെടുത്തി. അതേസമയം നിർദേശത്തെ പൂർണമായും പിന്തുണക്കുന്നെന്ന് പ്രകാശ് ബാബു പറഞ്ഞു.

annie raja cpi Secretary