കാർ ഇറക്കുമതിചെയ്യാനുള്ള പ്രതിവർഷ ക്വോട്ട: 64 ശതമാനവും ഡീസൽ പെട്രോൾ വാഹനങ്ങൾ

യൂറോപ്യൻ യൂണിയന് ഇന്ത്യയിലേക്ക് കുറഞ്ഞ തീരുവയിൽ കാറുകൾ ഇറക്കുമതി ചെയ്യാനുള്ള പ്രതിവർഷ ക്വോട്ടയിൽ 64 ശതമാനവും ഡീസൽ. പെട്രോൾ വാഹനങ്ങൾക്കാണെന്ന് വാണിജ്യമന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.

author-image
Devina
New Update
prathivarsham

ന്യൂഡൽഹി: യൂറോപ്യൻ യൂണിയന് ഇന്ത്യയിലേക്ക് കുറഞ്ഞ തീരുവയിൽ കാറുകൾ ഇറക്കുമതി ചെയ്യാനുള്ള പ്രതിവർഷ ക്വോട്ടയിൽ 64 ശതമാനവും ഡീസൽ. പെട്രോൾ വാഹനങ്ങൾക്കാണെന്ന് വാണിജ്യമന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.

 പ്രതിവർഷം 2.5 ലക്ഷം വാഹനങ്ങൾ കുറഞ്ഞ തീരുവയിൽ ഇറക്കുമതി ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്.

ഇതിൽ 1.6 ലക്ഷവും പെട്രോൾ ഡീസൽ വാഹനങ്ങളും ബാക്കി 90,000 ഇലക്ട്രിക് വാഹനങ്ങളുമാണ്. 110 ശതമാനത്തിലേറെയുള്ള തീരുവ ഘട്ടം ഘട്ടമായി 10%വരെ കുറയുന്നതാണ് രീതി.

എന്നാൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ആദ്യ 5 വർഷത്തേക്ക് തീരുവയിളവുണ്ടാകില്ല. ആഭ്യന്തര ഇവി വിപണിക്ക് തിരിച്ചടിയുണ്ടാകാതിരിക്കാനാണിത്.

ആദ്യവർഷത്തെ പെട്രോൾ ഡീസൽ വാഹനങ്ങളുടെ ആകെ ക്വോട്ട ഒരു ലക്ഷമായിരിക്കും.

 അഞ്ചാം വർഷം തീരുവ 10 ശതമാനമാകും. ആകെ ക്വോട്ട 1.6 ലക്ഷമായി ഉയരും. യൂറോപ്പിൽ നിന്ന് പ്രതിവർഷം 50,000 ടൺ ആപ്പിൾ ഇറക്കുമതി ചെയ്യാനാണ് ക്വോട്ട അനുവദിച്ചിരിക്കുന്നത്.