/kalakaumudi/media/media_files/2024/11/18/vVA3HKF2r30eSPTSVUyE.jpg)
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. സുരക്ഷാസേനയും കുക്കി വിഭാഗക്കാരും തമ്മിലുണ്ടായ ഏറ്റ്മുട്ടലില്‍ ഒരാള്‍ മരിച്ചു. 27 പേര്‍ക്ക് പരുക്കേറ്റു. അക്രമകാരികള്‍ ഒരു വാഹനത്തിന് തീയിട്ടു. കുക്കി, മെയ്തി പ്രദേശങ്ങള്‍ ഉള്‍പ്പെടെ മണിപ്പൂരിലുടനീളം എല്ലാ വാഹനങ്ങള്‍ക്കും സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശം നാട്ടുകാര്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.കാന്‍പോക്പി ജില്ലയില്‍ വിവിധയിടങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാര്‍ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടുത്തുന്നതിനായി ടയറുകള്‍ കത്തിച്ച് എന്‍എച്ച് -2 (ഇംഫാല്‍-ദിമാപൂര്‍ ഹൈവേ) ഉപരോധിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.