പിഴയും പലിശയുമടക്കം 1700 കോടി ഉടൻ അടക്കണം; കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്

017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയുമടക്കം  1700 ​കോടി രൂപ ഉടൻ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പിന്റെ നോട്ടീസ്.  നിലവിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസിന് വലിയ തിരിച്ചടിയാണ്.

author-image
Greeshma Rakesh
New Update
congress

another income tax department notice to congress

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: കോൺഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി ആദായനികുതി വകുപ്പിന്റെ നോട്ടീസ്.2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയുമടക്കം  1700 ​കോടി രൂപ ഉടൻ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 

നിലവിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസിന് വലിയ തിരിച്ചടിയാണ്.

2017-18 മുതൽ 2020-21 വരെയുള്ള വർഷങ്ങളിലെ നികുതി പുനർ നിർണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്തുള്ള കോൺഗ്രസിന്റെ ഹർജി ഡൽഹി ഹൈകോടതി വ്യാഴാഴ്ച തള്ളിയിരുന്നു. അതിനു പിന്നാലെയാണ് ആദായ നികുതിവകുപ്പിന്റെ അതിവേ​ഗ നടപടി. 2014–15 മുതൽ 2016-17 വരെയുള്ള പുനർനിർണയം ചോദ്യം ചെയ്തുള്ള ഹർജിയും ഡൽഹി ഹൈകോടതി മുമ്പ് തള്ളിയിരുന്നു.

എന്നാൽ രേഖകളുടെ പിൻബലമില്ലാത്ത നോട്ടീസാണിതെന്നും ആദായ നികുതി വകുപ്പിന്റെ നടപടി കോടതിയിൽ ചോദ്യം ചെയ്യുമെന്നും കോൺഗ്രസ് പ്രതികരിച്ചു.





 

congress income tax department